Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു കക്ഷിയും...

ഒരു കക്ഷിയും എൽ.ഡി.എഫിലേക്ക് പോകില്ലെന്ന്​ ചെന്നിത്തല;  മുന്നണിമാറ്റം തള്ളി പി.ജെ. ജോസഫും

text_fields
bookmark_border
ഒരു കക്ഷിയും എൽ.ഡി.എഫിലേക്ക് പോകില്ലെന്ന്​ ചെന്നിത്തല;  മുന്നണിമാറ്റം തള്ളി പി.ജെ. ജോസഫും
cancel

തി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫി​ൽ​നി​ന്ന് ഒ​രു ക​ക്ഷി​യും എ​ൽ.​ഡി.​എ​ഫി​ലേ​ക്ക് പോ​കി​ല്ലെ​ന്നും ആ ​വെ​ള്ളം ഇ​ട​തു​മു​ന്ന​ണി വാ​ങ്ങിെ​വ​ച്ചാ​ൽ മ​തി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു.​ഡി.​എ​ഫി​ലെ ചി​ല ഘ​ട​ക​ക​ക്ഷി​ക​ൾ എ​ൽ.​ഡി.​എ​ഫി​ലേ​ക്ക് വ​രു​മെ​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​​െൻറ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ ഇ​ട​തു​മു​ന്ന​ണി​ക്ക് വ​ല്ലാ​ത്ത വേ​വ​ലാ​തി​യാ​ണ്. സ്വ​ന്തം ശ​ക്തി​യി​ൽ വി​ശ്വാ​സ​മി​ല്ലാ​തെ വ​രു​മ്പോ​ഴാ​ണ് യു.​ഡി.​എ​ഫി​ൽ​നി​ന്ന് ആ​രെ​യെ​ങ്കി​ലും കി​ട്ടു​മോ​യെ​ന്ന് ചി​ന്തി​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ എ​ൽ.​ഡി.​എ​ഫ് ജ​ന​ങ്ങ​ളെ സ​മീ​പി​ച്ചാ​ൽ പാ​ർ​ല​മ​െൻറ് തെ​ര​ഞ്ഞെ​ടു​പ്പി​െൻറ അ​നു​ഭ​വം ഉ​ണ്ടാ​കു​മെ​ന്ന തി​രി​ച്ച​റി​വാ​ണ് ഇ​തി​നു പി​ന്നി​ൽ. ഒ​റ്റ​ക്കെ​ട്ടാ​യി പ​ഞ്ചാ​യ​ത്ത്, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

മു​ന്ന​ണി​മാ​റ്റ സാ​ധ്യ​ത ത​ള്ളി കേരള കേ​ാൺഗ്രസ്​ നേതാവ്​ പി.​ജെ. ജോ​സ​ഫും. ഇ​ത്ത​രം പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്നും മു​ന്ന​ണി മാ​റ്റ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക വേ​െ​ണ്ട​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം പാ​ർ​ട്ടി​ക്ക്​ അ​ർ​ഹ​ത​പ്പെ​ട്ട​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ​ ക​രാ​ർ ഉ​ണ്ടെ​ന്ന് ര​മേ​ശ്​ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞ​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ക​രാ​ർ പാ​ലി​ക്കു​മെ​ന്നാ​ണ്​ പ്ര​തീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFpj josephldfkerala congresschennithalakerala newsPolitics
News Summary - no parties will go to ldf
Next Story