Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരും ഭീഷണിപ്പെടുത്തിയിട്ടില്ല -ജിഫ്​രി തങ്ങൾ

text_fields
bookmark_border
jifri thangal to media
cancel

മലപ്പുറം: തനിക്ക് ആരിൽനിന്നും വധഭീഷണി ഉണ്ടായിട്ടില്ലെന്ന് സമസ്ത പ്രസിഡന്‍റ്​ മുഹമ്മദ്‌ ജിഫ്​രി മുത്തുക്കോയ തങ്ങൾ. ഒരു പരിപാടിയിൽ പ്രസംഗിക്കവെ എന്തുതരം ഭീഷണി ഉണ്ടായാലും പിന്മാറരുതെന്ന്​ പ്രവർത്തകരെ ഉണർത്തുകയായിരുന്നു. അതാണ് വധഭീഷണിയെന്നൊക്കെ പറഞ്ഞ് പ്രചരിപ്പിക്കുന്നത്.

ആർക്കെതിരെയും പരാതി കൊടുത്തിട്ടില്ല. സ്വയം ആളാവാൻ വേണ്ടി ഒന്നും ചെയ്യാറില്ല. അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നെങ്കിൽ ആ ധാരണ മാറ്റാം. സമസ്തക്ക് വേണ്ടി പ്രവർത്തിക്കുന്നതുമൂലം തനിക്കെതിരെ വരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് പുല്ലുവില കൽപിക്കുന്നതായും സമസ്ത മലപ്പുറം ജില്ല സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jifri Muthukkoya Thangal
Next Story