കശ്മീരികളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല –സന്ന ഇർഷാദ് മാട്ടു
text_fieldsകോഴിക്കോട്: കശ്മീരിെൻറ പ്രകൃതിഭംഗിയെക്കുറിച്ചുമാത്രമാണ് മുഖ്യധാര മാധ്യമങ്ങളും സിനിമകളും സംസാരിക്കുന്നതെന്നും കശ്മീരികളെക്കുറിച്ചോ അവരുടെ ജീവിതത്തെക്കുറിച്ചോ ആരും സംസാരിക്കുന്നില്ലെന്നും കശ്മീരി ഫോട്ടോഗ്രാഫറും ജേണലിസ്റ്റുമായ സന്ന ഇർഷാദ് മാട്ടു. എസ്.ഐ.ഒയും കാമ്പസ് അലൈവ് മാസികയും സംയുക്തമായി സംഘടിപ്പിച്ച ഫെസ്റ്റിവൽ ഓഫ് ഐഡിയാസ് ആൻഡ് റെസിസ്റ്റൻസിെൻറ ഭാഗമായി സംസാരിക്കുകയായിരുന്നു അവർ.
നിങ്ങൾ കശ്മീരികളെ കുറിച്ചാണ് സംസാരിക്കേണ്ടത്. അവർ ജീവിക്കുന്ന ജീവിതങ്ങളെക്കുറിച്ചാണ് ചർച്ചകൾ ഉണ്ടാവേണ്ടത്. കശ്മീരിൽ 370ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ആരംഭിച്ച വാർത്താവിനിമയ ബന്ധങ്ങളുടെ വിച്ഛേദനവും ഭരണകൂട അടിച്ചമർത്തലുകളും ഇപ്പോഴും തുടരുകയാണെന്നും സന്ന പറഞ്ഞു.സന്ന ഇർഷാദ് പകർത്തിയ ഇതുവരെ പുറത്തുവിടാത്ത കശ്മീരിലെ ചിത്രങ്ങളുടെ പ്രദർശനവും ഫെസറ്റിവലിൽ നടന്നു.
പ്രദർശനം ഇന്നും തുടരും. ഹൈദരാബാദ് യൂനിവേഴ്സിറ്റി ഗവേഷക വിദ്യാർഥി ജിയാദ് ഹുസൈൻ മോഡറേറ്ററായ ചർച്ചയിൽ മാധ്യമം സീനിയർ സബ് എഡിറ്റർ സമീൽ ഇല്ലിക്കൽ, ഡോ. സലാഹ് പുനത്തിൽ, പയ്യന്നൂർ കോളജ് അസി. പ്രഫസർ ഷൈമ പച്ച, കെ. നജാത്തുള്ള എന്നിവർ സംസാരിച്ചു. ഫെസ്റ്റിവൽ ഇന്ന് സമാപിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
