Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്ത്രി വി.എസ്. സുനിൽകുമാറിന്‍റെ സ്ഥാനാർഥിത്വം: ജനപ്രീതിയുടെ പേരിൽ ആർക്കും ഇളവില്ല -കാനം
text_fieldsbookmark_border
തൃശൂർ: മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന പാർട്ടി തീരുമാനം ആവർത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും ഇളവില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ നിയമസഭാ മണ്ഡലത്തിൽ മന്ത്രി വി.എസ്. സുനിൽകുമാറിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉയരുന്ന ആവശ്യം ഉൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് നേരിടാൻ എൽ.ഡി.എഫ് തയാറാണെന്നും സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും കാനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

