സമസ്ത സ്വതന്ത്ര സംഘടന, ആർക്കും കയറിട്ട് പിടിക്കാൻ പറ്റില്ല -ജിഫ്രി തങ്ങൾ
text_fieldsജിഫ്രി മുത്തുകോയ തങ്ങൾ
കോഴിക്കോട്: സമസ്തയെ ആർക്കും കയറിടാൻ പറ്റില്ലെന്നും സമസ്ത സ്വതന്ത്ര സംഘടനയാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ‘സുപ്രഭാത’ത്തിന് നൽകിയ അഭിമുഖത്തിലാണ് ജിഫ്രി തങ്ങളുടെ പരാമർശം.
സമസ്തയെ ആർക്കും കയറിടാൻ പറ്റില്ല. സമസ്ത സ്വതന്ത്ര സംഘടനയാണ്. അതിനെ ആർക്കും കയറിട്ട് പിടിച്ചുകൊണ്ടുപോകാൻ പറ്റില്ല, നിയന്ത്രിക്കാൻ പറ്റില്ല. സമസ്തക്ക് അതിന്‍റേതായ തീരുമാനങ്ങളും നയങ്ങളും നിലപാടുകളും ഉണ്ട്. ഒരു സംഘടന മികച്ച് നിൽക്കുമ്പോള്‍ സ്വാഭാവികമായി അസൂയക്കാരുണ്ടാകും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആദർശപരമായി ജമാഅത്തെ ഇസ്ലാമിയോട് എതിർപ്പുണ്ട്, മുജാഹിദ് പ്രസ്ഥാനത്തോട് എതിർപ്പുണ്ട്. ആദർശപരമായ എതിർപ്പാണ്, അത് സ്വാഭാവികമാണ്. അവർക്ക് കൂടുതൽ സ്പേസ് കിട്ടുന്നതിൽ ആശങ്കയൊന്നുമില്ല. അവർക്ക് സ്പേസ് കിട്ടുന്നത് നോക്കലല്ല നമ്മുടെ പരിപാടി. അവരുടെ നയങ്ങളുമായി യോജിക്കുന്ന രാഷ്ട്രീയപാർട്ടിയുമായി അവർക്ക് സഖ്യമാകാം. നമ്മൾ അതിന് മറുപടി പറയേണ്ടതില്ല -ജിഫ്രി തങ്ങൾ പറ്ഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

