ആശ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങളല്ലെന്ന് ആര്‍ക്കും പറയാനാകില്ല- വി.ഡി. സതീശൻ
text_fieldsകൊച്ചി: ആശ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങളല്ലെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആശ വര്‍ക്കര്‍മാരുടെ സമരത്തെ രണ്ടു മന്ത്രിമാര്‍ അപഹസിച്ചു. പന്ത്രണ്ടും പതിനാലും മണിക്കൂറാണ് പണിയെടുക്കുന്നത്. 21000 രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ സമരം ചെയ്യുന്നത്. മൂന്നു മാസത്തെ ഓണറേറിയവും കുടിശികയാണ്.
സമരം ചെയ്യുന്നത് തെറ്റാണോ? സരമക്കാരെ പരിഹസിക്കുകയാണ്. സമരത്തെ പിന്തുണച്ചതിന് ഡോ. കെ.ജി താരയും ജോസഫ് സി. മാത്യുവും ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് പൊലീസ് നോട്ടീസ് കൊടുക്കുകയാണ്. ബദല്‍ സമരം നടത്തി സമരം ചെയ്യുന്നവരെ പരിഹസിക്കുകയാണ്. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ? തീവ്രവലതുപക്ഷ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്.
മുതലാളിത്ത സ്വഭാവമാണ് ഇവര്‍ക്ക്. തീവ്ര വലതുപക്ഷ സര്‍ക്കാരുകള്‍ ഭരിക്കുന്ന സ്ഥലങ്ങളില്‍ പോലും ഇതുപോലെ സമരങ്ങളെ നേരിടുന്നില്ല. ശമ്പളം കിട്ടാത്തതിന് സമരം ചെയ്ത ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ക്ക് ശമ്പളം എഴുതേണ്ടെന്ന് ഉത്തരവിട്ട സര്‍ക്കാരാണിത്. പണ്ട് സമരം ചെയ്ത് മട്ടന്നൂരില്‍ ബസ് കത്തിച്ച് നാലു പേരെ ജീവനോടെ കത്തിച്ച പാര്‍ട്ടിയാണിത്.
ബസിന് തീ കൊളുത്തി സമരം ചെയ്ത സി.പി.എം അധികാരത്തില്‍ ഇരിക്കുമ്പോഴാണ് തൊഴിലാളി പാര്‍ട്ടി മുതലാളി പാര്‍ട്ടിയാകുന്നത്. ഈ പാവങ്ങളെ ഇങ്ങനെ അപമാനിക്കരുത്. സ്ത്രീകളല്ലേ. ഒരു ഭീഷണിയും വേണ്ട അവര്‍ക്കൊപ്പം ഞങ്ങളുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

