നിപയുടെ ‘അസുഖ’മില്ലാതെ ആറാം ദിനം
text_fieldsകോഴിക്കോട്: നിപയുടെ ‘അസുഖ’മില്ലാത്ത ആറാം ദിനവും പിന്നിടുന്നതോടെ കോഴിക്കോടിന് ആശ്വാസവും പ്രതീക്ഷയും. ബുധനാഴ്ച സംശയാസ്പദമായി മൂന്നു പേരെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് നിപയുെട രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ േഡാ. ആർ.എൽ. സരിത വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആകെ 13 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇവരിൽ നാലുപേർ നേരത്തെ നിപ ബാധിച്ച് മരിച്ചവരുടെ രക്ഷിതാക്കളാണ്. ആകെ 271 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 253ഉം നെഗറ്റീവാണ്. സാധാരണ പനിയുടെയും ഡെങ്കിയുടെയും ലക്ഷണങ്ങളുള്ളവർ ഭയംകാരണം ചികിത്സ തേടാതെ വീട്ടിലിരിക്കരുെതന്ന് ജില്ല കലക്ടർ യു.വി. ജോസ് പറഞ്ഞു. നിപ രോഗികളുടെ ചില ബന്ധുക്കളെ ഒറ്റപ്പെടുത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ശക്തമായി ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജപ്രചാരണം നടത്തിയവർക്കെതിരെ ശക്തമായ നടപടി തുടരും. നിരീക്ഷണപട്ടികയിലുള്ളവർക്ക് സൗജന്യ ഭക്ഷ്യസാധന കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.
വ്യാജ സന്ദേശം പ്രചരിപ്പിച്ച ഒമ്പതുപേർകൂടി പിടിയിൽ
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച ഒമ്പതുപേർകൂടി പിടിയിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി.
കുന്ദമംഗലം സ്വദേശികളായ അബ്ദുൽ സലാം, ബിജു, രാജേഷ്, ശശികുമാർ, തിരൂർ സ്വദേശികളായ അഡ്വ. ഷിയാസ്, ശ്രീക്കുട്ടി, നവാസ്, സുനിൽ, അനിൽ എന്നിവരെയാണ് ബുധനാഴ്ച നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
