Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാരാമൺ കൺവെൻഷനിൽ ഇനി രാത്രി യോഗങ്ങളില്ല
text_fieldsbookmark_border
പത്തനംതിട്ട: മാരാമൺ കൺവെൻഷനിൽ രാത്രി യോഗങ്ങൾ ഒഴിവാക്കി. സ്ത്രീകൾക്കും കൂടി പ്രവേശനം ഉറപ്പാക്കിക്കൊണ്ട് സമയ ക്രമത്തിൽ മാറ്റം വരുത്തി. സായാഹ്ന യോഗങ്ങൾ വൈകീട്ട് അഞ്ചിന് തുടങ്ങുമെന്ന് മാർത്തോമ സഭ വ്യക്തമാക്കി.
ആറര വരെയുള്ള യോഗങ്ങളിൽ സ്ത്രീകൾക്കും പെങ്കടുക്കാം. നേരത്തെ രാത്രി കൺവെൻഷനിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. നേരത്തെ സായാഹ്ന യോഗങ്ങൾ വൈകീട്ട് ആറരക്കായിരുന്നു തുടങ്ങിയിരുന്നത്.
രാവിലെയും ഉച്ചക്കുമുള്ള യോഗങ്ങളുടെ സമയക്രമത്തിൽ മാറ്റമില്ല. യുവ വേദി യോഗങ്ങൾ കോഴഞ്ചേരി പള്ളിയിലേക്ക് മാറ്റുവാനും തീരുമാനിച്ചിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്ത്യൻ കൺവെൻഷനുകളിൽ ഒന്നാണ് മാരാമണ്ണിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
