ഇടതുമുന്നണിയിലേക്ക് പോകുമെന്ന് പറഞ്ഞ് ആരും വിലപേശണ്ട: കാനം രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് മുന്നണിയിലേക്ക് പോകുമെന്ന് പറഞ്ഞ് ആരും വിലപേശേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതുമുന്നണിയിൽ ഇപ്പോൾ പുതുതായി ആരെയും എടുക്കാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യു.ഡി.എഫ് ദുര്‍ബലമാകുകയാണ്. അതേസമയം, എൽ.ഡി.എഫിനെ ദുര്‍ബലമാക്കുന്നതൊന്നുമില്ല. ശക്തമായി നിൽക്കുന്ന എൽ.ഡി.എഫിലേക്ക് ഇപ്പോൾ ആരെയും എടുക്കാനുദ്ദേശമില്ല. മുന്നണിക്ക് ആക്ഷേപമാകുന്ന കൂട്ടുകെട്ടുകള്‍ ഉണ്ടാകില്ല. എൽ.ഡി.എഫിലേക്ക് പോകുമെന്ന് പറഞ്ഞ് യു.ഡി.ഫിനുള്ളിൽ ആരും വിലപേശേണ്ടതില്ലെന്നും കേരളാകോൺഗ്രസിലെ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി കാനം രാജേന്ദ്രൻ വ്യക്തമാക്കി.
സര്‍ക്കാരിന് മുന്നില്‍ കേരളത്തിലെ പ്രതിപക്ഷം നിഷ്ഫലമായിപ്പോയെന്നും ഈ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
