Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: കേരളത്തിൽ...

കോവിഡ്​: കേരളത്തിൽ പുതിയ കേസുകളില്ല; സാമ്പത്തിക ആഘാതം വലുത്​

text_fields
bookmark_border
pinarayi
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇന്ന്​ പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത്​ 18000​ േപർ നിരീക്ഷണത്തിലാണെന്നും ഇതിൽ 17,743 പേർ വീടുകളിലാണ്​ കഴിയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ്​ മൂലം സംസ്ഥാനത്തിന്​ സംഭവിച്ച സാമ്പത്തിക ആഘാതം വലുതാണെന്ന്​ മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി. വായ്പ തിരിച്ചടവിന്​ ഇളവുകൾ നൽകുന്ന കാര്യത്തിൽ ബാങ്ക്​ അധികൃതരിൽ നിന്നും ഉറപ്പുകിട്ടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദേശ വി​നോദ സഞ്ചാരികളോട്​ മോശമായി പെരുമാറുന്ന സാഹചര്യമുണ്ട്​. ഇതൊഴിവാക്കണം. ​ഫ്രഞ്ച്​യുവതി കുട്ടിയുമായി അലയേണ്ടി വന്ന സംഭവം പരാമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanKerala News
News Summary - no new covid cases in kerala - pinarayi vijayan
Next Story