Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബീഫ്​...

ബീഫ്​ ഒഴിവാക്കേണ്ടതില്ല; കൊടുക്കേണ്ട കാര്യം​ പൊലീസ്​ തീരുമാനിക്ക​ട്ടെ -എ. വിജയരാഘവൻ

text_fields
bookmark_border
vijayaraghavan-a
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പൊ​ലീ​സി​​െൻറ ഭ​ക്ഷ​ണ മെ​നു​വി​ൽ​നി​ന്ന് ബീ​ഫ് ഒ​ഴി​വാ​ക്കിയ സംഭവത്തിൽ പ്രതി കരണവുമായി എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ. ബീഫ്​ ഒഴിവാക്കേണ്ടതില്ലെന്നും ബീഫ്​ കഴിക്കേണ്ടവർ അത്​ കഴിക്ക​ട്ടേയെ ന്നാണ്​ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിൻെറ ഭക്ഷണ ക്രമം തീരുമാനിക്കേണ്ടത്​ അവരാണ്​. അതിനുള്ള സമിതി പ ൊലീസിലുണ്ട്​. ബീഫ്​ കൊടുക്കു​ന്നതിനും കൊട​ുക്കാതിരിക്കുന്നതിനും പാർട്ടി എതിരല്ല. പൊലീസിൽ എന്ത്​ ഭക്ഷണം കൊടുക്കണമെന്ന കാര്യത്തിൽ നമുക്ക്​ തീരുമാനിക്കാൻ പറ്റില്ല.

പരിശീലനത്തിലുള്ള പൊലീസുകാർക്ക്​ ഊർജ്ജം നിലനിർത്താൻ ഏതെല്ലാം ഭക്ഷണമാണോ ആവശ്യം​, അത്​ കൊടുക്കുകയാണ്​ വേണ്ടത്​. ബീഫ്​ ഒരു മതത്തിൻെറ ഭക്ഷണമല്ല. അത്​ ആഗ്രഹമുള്ള എല്ലാവർക്കും കഴിക്കാൻ പറ്റിയ നല്ല ആഹാരമാണ്​. ബീഫ്​ നിരോധന വിഷയത്തിലെല്ലാം ശക്തമായ നിലപാട്​ എടുത്തത്​ എൽ.ഡി.എഫ്​ ആയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beefkerala policeldfkerala newsmalayalam newspolice food menu
News Summary - no need to remove beef from food menu; police can decide -kerala news
Next Story