Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടുക്കി, ഇടമലയാർ, കക്കി, പമ്പ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല -കെ.എസ്.ഇ.ബി
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി, ഇടമലയാർ, കക്കി, പമ്പ ഡാമുകൾ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ.എസ്.ഇ.ബി. ഈ ഡാമുകളിലെല്ലാം തന്നെ സംഭരണശേഷിയുടെ പകുതിയിലും താഴെയാണ് ജലനിരപ്പ്.
ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് ഇടുക്കി ഡാമിൽ സംഭരണശേഷിയുടെ 34 ശതമാനമാണ് വെള്ളമുള്ളത്. ഇടമലയാർ 41 ശതമാനം, കക്കി, പമ്പ എന്നിവിടങ്ങളിൽ 35 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.
അതേസമയം, ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വയനാട് ബാണാസുരസാഗർ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Next Story
