Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപേക്ഷ ഫോറങ്ങളിൽ ഇനി...

അപേക്ഷ ഫോറങ്ങളിൽ ഇനി 'ഭാര്യ'യില്ല, പകരം 'പങ്കാളി'

text_fields
bookmark_border
അപേക്ഷ ഫോറങ്ങളിൽ ഇനി ഭാര്യയില്ല, പകരം പങ്കാളി
cancel

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിലേക്കുള്ള അപേക്ഷകൾ ​െജൻഡർ ന്യൂട്രലാക്കാൻ (ലിംഗ നിഷ്പക്ഷത) സർക്കുലർ. ​അപേക്ഷ ഫോറങ്ങളിൽ 'ഭാര്യ' എന്ന പ്രയോഗം മാറ്റി ഇനി മുതൽ 'പങ്കാളി' എന്നുപയോഗിക്കണമെന്നാണ്​ വകുപ്പുകൾക്കുള്ള ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പിന്‍റെ സർക്കുലറിൽ നിഷ്കർഷിക്കുന്നത്​.

ഒപ്പം അപേക്ഷഫോറങ്ങളിൽ രക്ഷിതാക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ഒരു രക്ഷാകർത്താവിന്‍റെ മാത്രമായും രണ്ട്​ രക്ഷിതാക്കളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള ഓപ്​ഷൻ അനുവദിക്കണം. അവൻ/ അവന്‍റെ എന്ന്​ മാത്രം ഉപയോഗിക്കുന്നതിന്​ പകരം അവൻ/അവൾ, അവന്‍റെ /അവളുടെ എന്ന രീതിയിൽ ഉപയോഗിക്കുന്നതിനായി നിയമങ്ങൾ, വിവിധ ചട്ടങ്ങളിലെ മാർഗനിർദേശങ്ങൾ ഫോറങ്ങൾ എന്നിവ പരിഷ്കരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പ്​ നിർദേശിക്കുന്നു. ഇക്കാര്യങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളിലും ബാധകമാണെന്നും സർക്കുലറിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:application formpartner
News Summary - No more 'wife' in application forms, 'partner' instead
Next Story