Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടാറിങ്​ പൂർത്തിയാക്കിയ റോഡ് വെട്ടിപ്പൊളിക്കൽ അവസാനിപ്പിക്കുമെന്ന് മന്ത്രി പികെ ബഷീർ; നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ നിർമാണ അനുമതി നൽകില്ല

text_fields
bookmark_border
Minister PK Basheer
cancel
camera_alt

മന്ത്രി പി.കെ. ബഷീർ

തിരുവനന്തപുരം: ടാറിങ്​ പൂർത്തിയാക്കിയ റോഡ്​ വെട്ടിപ്പൊളിക്കുന്നത്​ അവസാനിപ്പിക്കുമെന്ന്​ പൊതുമരാമത്ത്​ മന്ത്രി പി.കെ. ബഷീർ. പി.ഡബ്ല്യു.ഡി റോഡുകളിൽ ഇത്തരം സംഭവങ്ങൾ പതിവായിട്ടുണ്ട്​.

പൊതുമരാമത്ത്​ വകുപ്പ്​ നല്ല രീതിയിൽ റോഡ്​ ടാറിങ്​ പൂർത്തിയാക്കിയതിന്​ തൊട്ടുപിന്നാലെ വാട്ടർ അതോറിറ്റി, ബി.എസ്​.എൻ.എൽ, ഗ്യാസ്​ പൈപ്പ്​ ലൈൻ, വൈദ്യുതി കേബ്ൾ തുടങ്ങി ഇങ്ങനെ പല വകുപ്പുകളും റോഡ്​ വെട്ടിപ്പൊളിക്കും. ഇത്​ പിന്നെ സമയത്ത്​ ടാറിങ്​ നടത്താറില്ല.

നടത്തിയാലും കുഴിവീഴും​. അതിനാൽ ജല അതോറിറ്റി അടക്കം വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ച്​ ഈ പ്രശ്നത്തിന്​ ശാശ്വത പരിഹാരം കാണാനാണ്​ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ഡിസൈനും പ്ലാനും തയാറായി 80 ശതമാനം ഭൂമിയും ഏറ്റെടുക്കാതെ നിർമാണാനുമതി നൽകില്ല. 10 വർഷമായി പൊതുമരാമത്ത്​ വകുപ്പിലെ വിദഗ്ധ എൻജിനീയർമാരെയും കരാറുകാരെയും മൂലക്കിരുത്തിയ കിഫ്​ബി ഇവിടെ മേസ്തിരിപ്പണി ചെയ്യുകയായിരുന്നു​.

എല്ലാം ഊരാളുങ്കൽ കൈയിലാക്കി. സംസ്ഥാനത്ത് 1,045 കോടിയുടെ പദ്ധതികൾ നിലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ കൈവശമുണ്ട്​. കിഫ്ബിക്ക് നൽകിയ 24,764 കോടി രൂപയിൽ ഭൂരിഭാഗവും പൊതുമരാമത്ത് വകുപ്പിന് നേരിട്ട് ലഭിക്കേണ്ടതായിരുന്നു.

ഇത്​ തിരികെ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചുവരികയാണ്​. കേരളത്തിൽ ഇന്ന്​ കാണുന്ന 90 ശതമാനം റോഡും പാലങ്ങളും പൊതുമരാമത്ത്​ വകുപ്പ്​ നിർമിച്ചതാണ്​. ഇതിനെ ആരെങ്കിലും ഇന്നുവരെ മോശമെന്ന്​ പറഞ്ഞിട്ടുണ്ടോ. പൊതുമരാമത്ത്​ വകുപ്പിനെ പഴയ പ്രതാപത്തിലേക്ക്​ തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ റോഡ് അടിസ്ഥാനസൗകര്യ വികസനത്തിന് ദീർഘകാല ആസൂത്രണം ഉറപ്പാക്കാൻ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ ഷാജഹാന്റെ നേതൃത്വത്തിൽ സർക്കാർ കമ്മിറ്റി രൂപവത്​കരിച്ചിട്ടുണ്ടെന്ന് പി.കെ. ബഷീർ അറിയിച്ചു.

350 പാലങ്ങളുടെ നിർമാണവും 15,000 കിലോമീറ്റർ റോഡുകൾ ബി.എം. ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികളും സർക്കാർ ലക്ഷ്യമിടുന്നു. ബൈരക്കുപ്പ പാലത്തിന് പുറമെ 2,000 കോടി രൂപയുടെ പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകിയതിന്റെ വിശദാംശങ്ങളും മറുപടിക്കൊപ്പം നൽകിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story