Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശുപത്രി ബില്ലടക്കാൻ...

ആശുപത്രി ബില്ലടക്കാൻ പണമില്ല; സ്വവർഗ പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാൻ യുവാവ് ഹൈകോടതിയിൽ

text_fields
bookmark_border
Dead body
cancel
camera_alt

Representational Image

കൊച്ചി: ഫ്ലാറ്റിൽനിന്ന് വീണ്​ മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽനിന്ന് വിട്ടുകിട്ടാൻ യുവാവിന്‍റെ ഹരജി. പരിക്കേറ്റ്​ സ്വകാര്യ ആശുപത്രിയിൽ കഴിയവേ മരണപ്പെട്ടതിനാൽ ആശുപത്രി ചെലവായ 1.30 ലക്ഷം രൂപ നൽകാൻ കഴിയാത്തതിനാൽ മൃതദേഹം വിട്ടുകിട്ടുന്നില്ലെന്നാരോപിച്ചാണ്​ കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവ് ഹരജി നൽകിയിരിക്കുന്നത്​. ഇരുവരും സ്വവർഗപങ്കാളികളാണ്​. ഹരജി ചൊവ്വാഴ്ച ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ പരിഗണിക്കും.

ലിവ് ഇൻ റിലേഷനിൽ ആറുവർഷമായി ഒന്നിച്ച് താമസിച്ചിരുന്ന തന്റെ പങ്കാളിക്ക്​​ ഫെബ്രുവരി മൂന്നിന് പുലർച്ച ഫ്ലാറ്റിൽനിന്ന് താഴെ വീണുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റെന്നും നാലിന്​ മരിച്ചെന്നുമാണ് ഹരജിയിൽ പറയുന്നത്. അപകടത്തെതുടർന്ന് ആദ്യം കളമശ്ശേരി മെഡിക്കൽ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തങ്ങളുടെ ബന്ധത്തിന്​ ബന്ധുക്കൾ അനുകൂലമായിരുന്നില്ല. വിവരമറിയിച്ചതിനെത്തുടർന്ന്​ ബന്ധുക്കൾ എത്തിയെങ്കിലും ആശുപത്രി ഫീസ് അടച്ചാൽ മാത്രമേ മൃതദേഹം ഏറ്റെടുക്കൂവെന്ന നിലപാടാണ്​ സ്വീകരിച്ചത്​. സ്ഥിരജോലിയില്ലാത്ത തനിക്ക്​ ഇത്രയും തുക കണ്ടെത്താനാവില്ല. 30,000 രൂപ അടക്കാൻ തയാറാണ്​. ഈ തുക കൈപ്പറ്റി മൃതദേഹം വിട്ടുനൽകാൻ നടപടിക്ക്​ ജില്ല കലക്ടറോട്​ നിർദേശിക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courthospital billmedical debt
News Summary - No money to pay hospital bill: man filed petition in high court to release dead body of life partner
Next Story