പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളില്ല; പരിഭവിച്ച് മുഖ്യമന്ത്രി
text_fieldsകണ്ണൂർ: മാധ്യമങ്ങളെ കണക്കറ്റ് പരിഹസിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് വേറിട്ടൊരു സ്വരം. കണ്ണൂരിൽ പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാധ്യമങ്ങൾ എത്താത്തതിതിലെ പരിഭവം മുഖ്യമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി.
സദസ്സിൽ ദൃശ്യമാധ്യമ ക്യാമറകൾ കാണുന്നില്ലെന്നും ചില സമൂഹമാധ്യമങ്ങളുടെ കാമറകൾ മാത്രമാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചരക്കണ്ടി ചെറിയവളപ്പിലെ കേരള സയന്‍സ് പാര്‍ക്ക്- ഐ.ടി പാര്‍ക്ക് ഉദ്ഘാടന പരിപാടിയിലും മാധ്യമങ്ങൾ വന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ തമസ്കരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി - വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പരാമർശം.
താൻ വേദിയിൽ നിന്ന് സംസാരിക്കുന്നത് സദസ്സിലിരിക്കുന്നവർ കാണുന്നത് തടസ്സപ്പെടുത്തും വിധം മാധ്യമങ്ങൾ മുന്നിൽ നിൽക്കാറുണ്ടെങ്കിലും, ജനങ്ങളിൽ എത്തിക്കുന്ന വിഭാഗമല്ലേയെന്ന് കരുതി അംഗീകരിച്ചു കൊടുക്കുകയാണ് ചെയ്യാറുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

