You are here

ആരോഗ്യ വകുപ്പ്​ എതിർത്തു; ദീര്‍ഘദൂര സര്‍വീസ് നടത്താനുള്ള തീരുമാനത്തിൽനിന്ന്​ പിൻമാറി കെ.എസ്.ആര്‍.ടി.സി

20:43 PM
31/07/2020

തിരുവനന്തപുരം: സംസ്ഥാനത്ത്​ നാളെ മുതൽ ദീർഘ ദൂര സര്‍വീസുകള്‍ ആരംഭിക്കാനിരുന്ന തീരുമാനത്തിൽ നിന്ന്​ കെ.എസ്.ആര്‍.ടി.സി പിൻവാങ്ങി. കോവിഡ്​ വ്യാപന സാധ്യത മുൻനിർത്തി ബസ്​ സർവീസ്​ ആരംഭിക്കുന്നതിനെ ആരോഗ്യ വകുപ്പ്​ എതിർത്തതിനെ തുടര്‍ന്നാണ് തീരുമാനം തിരുത്തിയത്​. 

നാളെ മുതൽ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസ് സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. 

206 സർവീസുകളാണ് ആരംഭിക്കുന്നതെന്നും പഴയ നിരക്കിലായിരിക്കും സർവീസെന്നുമായിരുന്നു മന്ത്രി അറിയിച്ചത്​. അന്യ സംസ്ഥാന സർവീസുകളുണ്ടായിരിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Loading...
COMMENTS