You are here

രാഖി, ഗൗരി, ഇപ്പോൾ അഞ്ജു... ആവർത്തിക്കുന്ന നീതിനിഷേധങ്ങൾ

  • മാ​ന​സി​കാ​ഘാ​തം താ​ങ്ങാ​നാ​വാ​തെ മ​ര​ണ​ത്തി​ലേ​ക്ക് പോ​യ​വ​ർ​ക്ക് നീ​തി ല​ഭി​ച്ചി​ട്ടി​ല്ല

anju-shaji
അഞ്​ജു ഷാജിയു​െട മൃതദേഹം മീനച്ചിലാറ്റിൽ ചേർപ്പുങ്കൽ ചെമ്പിളാവ് ഭാഗത്തെ ചെക്​ഡാമിന് സമീപത്തുനിന്ന്​ കര​െക്കത്തിക്കുന്നു

കൊ​ല്ലം: പ​രീ​ക്ഷ ഹാ​ളി​ൽ നി​ന്നേ​റ്റ അ​പ​മാ​ന​വു​മാ​യി മ​ര​ണ​ത്തി​​​െൻറ ട്രാ​ക്കി​ലേ​ക്ക് പോ​യ രാ​ഖി​കൃ​ഷ്ണ, അ​ധ്യാ​പി​ക​മാ​രി​ൽ നി​ന്നേ​റ്റ മാ​ന​സി​ക ആ​ഘാ​ത​വു​മാ​യി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് ദു​രൂ​ഹ​മാ​യി വീ​ണ് മ​രി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഗൗ​രി നേ​ഹ, ഇ​പ്പോ​ൾ കോ​ട്ട​യ​ത്തെ അ​ഞ്ജു ഷാ​ജി. അ​ധ്യാ​പ​ക​രി​ൽ നി​ന്നേ​റ്റ മാ​ന​സി​കാ​ഘാ​ത​വു​മാ​യി മ​ര​ണ​ത്തി​ലേ​ക്ക് പോ​യ ഇ​വ​ർ​ക്കാ​ർ​ക്കും പി​ന്നീ​ട് നീ​തി ല​ഭി​ച്ചി​ട്ടി​ല്ല. കൊ​ല്ലം ഫാ​ത്തി​മ മാ​ത നാ​ഷ​ന​ൽ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി രാ​ഖി​കൃ​ഷ്ണ​യു​ടെ മ​ര​ണ​ത്തി​നും അ​ഞ്ജു ഷാ​ജി​യു​ടെ മ​ര​ണ​ത്തി​നും സ​മാ​ന​ത​യേ​റെ​യാ​ണ്. 

ചു​രി​ദാ​റി​ൽ ഉ​ത്ത​രം എ​ഴു​തി പ​രീ​ക്ഷ ഹാ​ളി​ൽ എ​ത്തി​യെ​ന്ന​താ​യി​രു​ന്നു രാ​ഖി​കൃ​ഷ്ണ​ക്കെ​തി​രെ അ​ധ്യാ​പ​ക​ർ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണം. എ​ന്നാ​ൽ ഇ​ത് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലെ​ന്ന്​ ക​ര​ഞ്ഞു​പ​റ​ഞ്ഞി​ട്ടും അ​ധ്യാ​പ​ക​ർ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നും വൈ​രാ​ഗ്യ​ബു​ദ്ധി​യോ​ടെ പെ​രു​മാ​റി​യെ​ന്നു​മാ​യി​രു​ന്നു സ​ഹ​പാ​ഠി​ക​ളു​ടെ മൊ​ഴി. 

രാ​ഖി​യെ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. 2018 നം​വ​ബ​ർ 28ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​ദ്യ അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റി ഇ​പ്പോ​ൾ കേ​സ​ന്വേ​ഷി​ക്കു​ന്ന​ത് ക്രൈം​ബ്രാ​ഞ്ചാ​ണ്. 

ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തി ത​ങ്ങ​ളി​ൽ​നി​ന്നും സ​ഹ​പാ​ഠി​ക​ളി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ത്തി​രു​ന്ന​താ​യി പി​താ​വ് രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. സം​ഭ​വം ന​ട​ന്ന് ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും പ​രീ​ക്ഷ ഹാ​ളി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ഇ​നി​യും തെ​ളി​യി​ക്ക​പ്പെ​ട്ടി​ല്ല. അ​ധ്യാ​പ​ക​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. 

ത​​​െൻറ മ​ക​ൾ​ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തി​ൽ അ​മ​ർ​ഷ​വും സ​ങ്ക​ട​വും ഉ​ള്ളി​ലൊ​തു​ക്കു​ക​യാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ. കൊ​ല്ലം ട്രി​നി​റ്റി ലെ​യ്സി​യം സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഗൗ​രി​നേ​ഹ​യു​ടെ മ​ര​ണ​വും അ​ധ്യാ​പ​ക​രി​ൽ​നി​ന്നേ​റ്റ ക​ടു​ത്ത അ​പ​മാ​ന​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു. 

2017 ഒ​ക്ടോ​ബ​ർ 20നാ​യി​രു​ന്നു സം​ഭ​വം. ആ​ത്മ​ഹ​ത്യ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് ര​ണ്ട് അ​ധ്യാ​പ​ക​രെ സ​സ്പെ​ൻ​ഡ് ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷ​മാ​യി തി​രി​ച്ചെ​ടു​ത്തു. ത​​​െൻറ മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്ന് പി​താ​വ് പ്ര​സ​ന്ന​ൻ ആ​വ​ർ​ത്തി​ക്കു​ന്നു. എ​ന്താ​ണ​വ​ൾ​ക്ക് സം​ഭ​വി​ച്ച​തെ​ന്ന് ഇ​പ്പോ​ഴും അ​റി​യി​ല്ല. കേ​സ് ഒ​ത്തു​തീ​ർ​ക്കാ​ൻ കോ​ടി രൂ​പ​വ​രെ ത​നി​ക്ക് വാ​ഗ്ദാ​നം ല​ഭി​ച്ചു. അ​വ​ർ പ​ല​രീ​തി​യി​ൽ ത​ന്നെ വ​ഞ്ചി​ച്ചു. 

ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് െത​ളി​ഞ്ഞാ​ൻ താ​ൻ സ​മാ​ധാ​ന​പ്പെ​ടും. എ​ന്നാ​ൽ മ​ക​ൾ അ​ങ്ങ​നെ ചെ​യ്യി​ല്ല. അ​തു​റ​പ്പാ​ണ്. അ​ധ്യാ​പ​ക​രു​ടെ ക്രൂ​ര​മാ​യ മാ​ന​സി​കാ​വ​സ്ഥ​യാ​ണ് ഈ ​കു​ഞ്ഞു​ങ്ങ​ളു​ടെ​യെ​ല്ലാം മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും പ്ര​സ​ന്ന​ൻ പ​റ​ഞ്ഞു. 

അ​ധി​കാ​രി​ക​ളും സ​മ്പ​ത്തും എ​ല്ലാം അ​വ​രു​ടെ കൈ​യി​ലു​ണ്ട്. ത​ള​ർ​ന്ന് മ​ര​വി​ച്ച മ​ന​സ്സ​ല്ലാ​തെ ത​ന്നെ​പ്പോ​ലു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ കൈ​യി​ൽ മ​റ്റെ​ന്തു​ണ്ടെ​ന്ന് പ്ര​സ​ന്ന​ൻ ചോ​ദി​ക്കു​ന്നു. 

Loading...
COMMENTS