Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവനന്ദയുടെ...

ദേവനന്ദയുടെ മൃതദേഹത്തിൽ മുറിവുകളില്ല; മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

text_fields
bookmark_border
ദേവനന്ദയുടെ മൃതദേഹത്തിൽ മുറിവുകളില്ല; മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
cancel

കൊ​ട്ടി​യം: കൊല്ലം കൊട്ടിയത്ത്​ നിന്നും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ഏ​ഴു വ​യ​സ്സു​കാ​രി​ ദേ​വ​ ന​ന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. കുട്ടി ധാരാളം വെള്ളം കുടിച്ചിട്ടുണ്ട്. ശരീരത്തില്‍ മുറിവുകളോ ച തവുകളോ ഇല്ലെന്നാണ് ഇൻക്വസ്​റ്റ്​ റിപ്പോര്‍ട്ട്. കുട്ടിയെ കാണാതാവുന്ന സമയത്ത്​ ധരിച്ചിരുന്ന വസ്​ത്രം തന്ന െയാണ്​ മൃതദേഹത്തിൽ ഉണ്ടായിരുന്നത്​. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടി.

മുറിവുകളും മറ്റു ബലപ്രയോഗത് തി​​​െൻറ ലക്ഷണങ്ങളും പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്ന്​ പൊലീസ്​ പറഞ്ഞു. ശാസ്ത്രീയ പരിശോധനക ളടക്കം നടത്തുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേ ക്ക് കൊണ്ടുപോയി.

ശാസ്ത്രീയമായ അന്വേഷണം ഉറപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സംഭവത്തിൽ പുഴ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പൊലീസ്​ അന്വേഷണം നടത്തിയത്​. നിലവിലെ സംഘം തന്നെ കേസ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ദേ​വ​ന​ന്ദയുടെ മരണത്തിലെ ദു​രൂഹത നീക്കണമെന്ന്​ ബാലാവകാശ കമീഷൻ ആവശ്യപ്പെട്ടു. കുട്ടിയെ കാണാതായ സംഭവത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് നെ​ടു​മ്പ​ന ഇ​ള​വൂ​ർ കി​ഴ​ക്കേ​ക്ക​ര ഇ​ള​വൂ​ർ എ​ൽ.​പി സ്കൂ​ൾ റോ​ഡി​ൽ ധ​നീ​ഷ് ഭ​വ​നി​ൽ പ്ര​ദീ​പ് കു​മാ​ർ- ധ​ന്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ പൊ​ന്നു എ​ന്ന ദേ​വ​ന​ന്ദ​യെ (ഏ​ഴ്) കാ​ണാ​താ​യ​ത്. രാവിലെ ഏഴരയോടെ പള്ളിമണ്ണിലെ വീടിന് സമീപത്തെ ഇത്തിക്കര ആറിൽ നിന്ന്​ മുങ്ങൽ വിദഗ്ധർ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയുടെ അടിത്തട്ടിലുള്ള വള്ളിയിൽ മുടി കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു.

ഏ​ഴു വ​യ​സ്സു​കാ​രി​യെ കാണാതായി 20 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ദേ​വ​ന​ന്ദ​യുെട വീട്ടിൽ നിന്ന് 70 മീറ്റർ അകലെയാണ് പുഴ സ്ഥിതി ചെയ്യുന്നത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള സ​ഹോ​ദ​ര​നൊ​പ്പം വീ​ടി​നു​ള്ളി​ൽ നി​ന്ന ഏ​ഴു വ​യ​സ്സു​കാ​രി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ലാണ് കാ​ണാ​താ​യത്. മാ​താ​വ് വീ​ടി​ന് പു​റ​ത്ത് തു​ണി ക​ഴു​കു​ന്ന​തി​നി​ടെയായിരുന്നു സംഭവം​.

ഇതിനിടെ ദേ​വ​ന​ന്ദ പു​റ​ത്തി​റ​ങ്ങി അ​മ്മ​യു​ടെ അടുത്തേക്ക്​ വ​ന്നി​രു​ന്നു. കു​ട്ടി​യെ മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള സ​ഹോ​ദ​രന്‍റെ അ​ടു​ക്ക​ലാ​ക്കി​യ ​ശേ​ഷം മാ​താ​വ്​ തു​ണി​ക​ഴു​ക​ൽ തു​ട​ർ​ന്നു. പിന്നീട്​ കു​ട്ടി​യെ വി​ളി​ച്ച​പ്പോ​ഴാ​ണ് കാ​ണാ​താ​യ​ത്​ അ​റി​യു​ന്ന​ത്. അ​യ​ല​ത്തെ വീ​ടു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും മാ​താ​വ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒരു വി​വ​ര​വും ല​ഭി​ച്ചി​ല്ല.

നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ​ തു​ട​ർ​ന്ന് സി.​ഐ വി​പി​ൻ​കു​മാ​റി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ഡോ​ഗ് സ്ക്വാ​ഡും സ​യ​ൻ​റി​ഫി​ക് വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി തിരച്ചിൽ ആരംഭിച്ചു. ഇപ്പോൾ മൃതദേഹം കണ്ടെത്തിയ പ​ള്ളി​മ​ൺ ആ​റ്റി​ലും ഇന്നലെ തന്നെ ഫ​യ​ർ​ഫോ​ഴ്സ് പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു.

കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ചാ​ത്ത​ന്നൂ​ർ എ.​സി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൈ​ബ​ർ വി​ദ​ഗ്​​ധ​ർ അ​ട​ക്കം 50 പേ​ർ അ​ട​ങ്ങു​ന്ന​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചിരുന്നു. മാ​താ​വി​​ന്‍റെ പ്ര​സ​വ​ത്തി​നാ​യി ആ​റു​മാ​സം മു​മ്പാ​ണ്​ ദേ​വ​ന​ന്ദ​യു​ടെ കു​ടും​ബം കു​ട​വ​ട്ടൂ​രി​ലെ സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന്​ ഇ​ള​വൂ​രി​ലെ കു​ടും​ബ​വീ​ട്ടി​ലെ​ത്തി​യ​ത്. വാ​ക്ക​നാ​ട് സ​ര​സ്വ​തി വി​ദ്യാ​ല​യ​ത്തി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ദേ​വ​ന​ന്ദ. കുട്ടിയെ കാണാനില്ലെന്ന്​ അറിയിച്ചതിനെ തുടർന്ന്​ മ​സ്​​ക​ത്തി​ൽ ജോലി ചെയ്യുന്ന പിതാവ്​ പ്ര​ദീ​പ് ഇന്ന്​ രാവിലെ വീട്ടിൽ എത്തി. എന്നാൽ അ​േപ്പാ​ഴേക്കും ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmissing casedeath newsKottiyamDevananda
News Summary - No injuries and wounds in Devananda's dead body - Kerala news
Next Story