Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തറിൽ നിന്ന് നാട്ടിലെത്താമെന്ന് പറഞ്ഞ യുവാവിനെ കുറിച്ച് വിവരമില്ല; ബന്ധുക്കൾ പരാതി നൽകി
text_fieldsbookmark_border
നാദാപുരം: ഖത്തറിൽ നിന്ന് നാട്ടിലെത്താമെന്ന് ബന്ധുക്കളെ അറിയിച്ച പ്രവാസി യുവാവിനെ കുറിച്ച് വിവരമില്ല. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഖത്തറിൽ ജോലി ചെയ്യുന്ന ചെക്യാട് പുളിയാവിലെ വാതുക്കൽ പറമ്പത്ത് റിജേഷിനെ (35) കുറിച്ച് ഒരു വിവരവും ഇല്ലെന്ന് കാണിച്ചാണ് സഹോദരൻ പരാതിനൽകിയത്.
അവസാനമായി ജൂൺ 10നാണ് റിജേഷ് ഫോണിലൂടെ ബന്ധുക്കളുമായി സംസാരിച്ചത്. ജൂൺ 16ന് കണ്ണൂർ വിമാനത്താവളം വഴി നാട്ടിൽ എത്തുമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. പിന്നീട് റിജേഷിനെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
സ്വർണ്ണക്കടത്ത് സംഘം പേരാമ്പ്രയിലെ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വാർത്ത പുറത്തുവന്നതോടെ ബന്ധുക്കൾക്കുള്ള ആശങ്ക വർധിച്ചിരിക്കുകയാണ്.
Next Story

