വിശപ്പു രഹിത കേരളത്തിനായി പദ്ധതി
text_fieldsതിരുവനന്തപുരം: ഓരോ പ്രദേശത്തേയും പട്ടിണിക്കാരെ സംരക്ഷിക്കാന്‍ പ്രാദേശിക സംഘനകളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് െഎസക്. വിശപ്പുരഹിത സംസ്ഥാനമായി കേരളത്തെ മാറ്റും. ഇൗ പദ്ധതിയിൽ പങ്കാളികളാകുന്ന സന്നദ്ധ സംഘടനകള്‍ക്കും സഹായം നൽകുമെന്ന് തോമസ് െഎസക് അറിയിച്ചു.
"വിശപ്പ് രഹിത ആലപ്പുഴ" എന്ന സംരഭത്തിന് തുടക്കം കുറിച്ചിട്ട് രണ്ടു വര്‍ഷങ്ങള്‍ തികയുന്നു. കാഷ്യറും കാഷ് കൗണ്ടറും ഇല്ലാത്ത ജനകീയ ഭക്ഷണശാല എന്ന ആശയം 2010 ലെ ബജറ്റില്‍ മുന്നോട്ടു വച്ചിരുന്നുവെങ്കിലും നടപ്പായില്ല. ഇന്ന് വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ജനകീയ ഭക്ഷണശാലകൾ ആരംഭിച്ചിട്ടുണ്ട്.
ഇങ്ങനെ വിശപ്പു രഹിത കേരളത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെയും സർക്കാർ സഹായിക്കും. ഇത്തരം സംഘടനകൾക്ക് സാധനങ്ങള്‍ ന്യായ വിലക്ക് നല്‍കാന്‍ 20 കോടി നീക്കിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.