കനകദുർഗക്ക് ദേഹാസ്വാസ്ഥ്യമില്ല; പൊലീസ് നിർബന്ധിച്ച് തിരിച്ചിറക്കുന്നു - ബിന്ദു
text_fieldsശബരിമല: ശബരിമല ദർശനത്തിന് എത്തിയ കനക ദുർഗക്കോ തനിക്കോ ദേഹാസ്വാസ്ഥ്യമില്ലെന്ന്് ബിന്ദു. പൊലീസ് നിർബ ന്ധിച്ച് തിരിച്ചിറക്കുകയാണെന്നും ബിന്ദു പറഞ്ഞു. ഗസ്റ്റ് റൂമിലേക്ക് ആണെന്ന് പറഞ്ഞാണ് തങ്ങളെ തിരിച്ചിറ ക്കിയത്. കനകദുർഗയെ പൊലീസ് എടുത്തുകൊണ്ടുപോയി. പൊലീസും പ്രതിഷേധക്കാരും ഒത്തുകളിക്കുകയാണ് - ബിന്ദു ആരോപിച്ചു.
പോകാൻ തയാറല്ലെന്ന് താൻ പറഞ്ഞിട്ടും പൊലീസ് എടുത്തുകൊണ്ടുപോവുകയാണ്. തന്ത്രപരമായി തന്നെ ഇവിടെ നിന്ന് പുറത്തെത്തിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനു മുമ്പ് കയറിയവരോടും പൊലീസ് ഇതേ തന്ത്രമായിരുന്നു പ്രയോഗിച്ചതെന്നും ബിന്ദു ആരോപിച്ചു.
അതേസമയം, കോടതിവിധി നടപ്പാക്കാൻ പൊലീസ് ശ്രമിച്ചിട്ടുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടാകുന്ന ഒരു നടപടിയും പൊലീസ് സ്വീകരിക്കില്ല. യുവതികളെ തിരിച്ചിറക്കിയത് ക്രമസമാധാന പ്രശ്നം മൂലമാണ്. കനകദുർഗക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വിശദീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
