പ്രത്യേക സാമ്പത്തിക മേഖലയിൽ ജി.എസ്.ടി ഇല്ല
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലയിലുള്ള സ്ഥാപനങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങെള സർക്കാർ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കി. ‘സെസ്’ മേഖലയിലെ ഉൽപാദന യൂനിറ്റുകളെയും നിർമാണ കമ്പനികളെയുമാണ് 1975ലെ താരിഫ് നിയമപ്രകാരമുള്ള നികുതിയിൽനിന്ന് ഒഴിവാക്കിയത്. രാജ്യത്ത് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുന്നത്. രാജ്യത്ത് ഇത്തരത്തിൽ 421 സെസ് സോണുകളുണ്ട്.
ഒരു വർഷത്തിനിടെ പ്രത്യേക സാമ്പത്തിക മേഖലയിൽനിന്നുള്ള കയറ്റുമതി 12 ശതമാനം വർധിച്ചിട്ടുണ്ട്. മൊത്തം 5.24 ലക്ഷം കോടിയുടെ കയറ്റുമതിയാണ് ഇത്തരത്തിൽ നടന്നത്. ഇത് 2015 -16 കാലത്ത് 4.68 ലക്ഷം കോടിയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
