Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.എസ്​.എൽ.സി,...

എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷകൾക്ക്​ ഗ്രേസ്​ മാർക്കില്ല

text_fields
bookmark_border
sslc exam
cancel

തി​രു​വ​ന​ന്ത​പു​രം: ഇൗ ​വ​ർ​ഷം എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഗ്രേ​സ്​ മാ​ർ​ക്ക്​ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ​രീ​ക്ഷ ക​മീ​ഷ​ണ​റായ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ​ക്ക്​ ക​ത്ത്​ ന​ൽ​കി.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം സ്​​കൂ​ൾ തു​റ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ലാ​കാ​യി​ക മേ​ള​ക​ൾ ഉ​ൾ​പ്പെ​ടെ പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ക​ട​നം വി​ല​യി​രു​ത്തി ഗ്രേ​സ്​ മാ​ർ​ക്ക്​ ന​ൽ​കാ​മെ​ന്ന്​ എ​സ്.​സി.​ഇ.​ആ​ർ.​ടി സ​ർ​ക്കാ​റി​ന്​ ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു. സ്​​കൂ​ൾ തു​റ​ക്കാ​തി​രി​ക്കു​ക​യും പ​ാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കാ​തി​രി​ക്കു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രേ​സ്​ മാ​ർ​ക്ക്​ ന​ൽ​കു​ന്ന​ത്​ തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ ഗ്രേ​സ്​ മാ​ർ​ക്ക്​ ന​ൽ​കേ​ണ്ട​തെ​ന്ന്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇ​തോ​ടെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം ജൂ​ലൈ പ​കു​തി​യോ​ടെ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഫ​ലം ജൂ​ലൈ അ​വ​സാ​ന​ത്തി​ലു​​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​കും. ക​ഴി​ഞ്ഞ​വ​ർ​ഷം എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 1,13,638 പേ​ർ​ക്കും ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി​യി​ൽ 1241 പേ​ർ​ക്കും പ്ല​സ് ടു​വി​ന് 87,257 പേ​ർ​ക്കും ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. സ്കൂ​ൾ ക​ലോ​ത്സ​വം, അ​റ​ബി​ക് ക​ലോ​ത്സ​വം, സം​സ്കൃ​തോ​ത്സ​വം, ശാ​സ്ത്ര-​ഗ​ണി​ത-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്തി പ​രി​ച​യ-െ​എ.​ടി മേ​ള​ക​ൾ, സ്കൗ​ട്സ് ആ​ൻ​ഡ്​ ഗൈ​ഡ്സ്, ജൂ​നി​യ​ർ റെ​ഡ്ക്രോ​സ്, ദേ​ശീ​യ, സം​സ്ഥാ​ന ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സ്, എ​ൻ.​സി.​സി, എ​സ്.​പി.​സി, സ​ർ​ഗോ​ത്സ​വം, കാ​യി​ക മേ​ള​ക​ൾ, ലി​റ്റി​ൽ കൈ​റ്റ്സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഗ്രേ​സ് മാ​ർ​ക്ക് ന​ൽ​കുന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCplus two
News Summary - No grace marks for SSLC and Plus Two examinations
Next Story