Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് സമ്പൂർണ...

സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗണില്ല; അപ്രായോഗികമെന്ന് മന്ത്രിസഭായോഗം

text_fields
bookmark_border
cabinet.jpg
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കി​ല്ല. ഇന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. അതേസമയം, രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. സർവ്വകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം. 

ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പൊ​ലീ​സ് സാ​ന്നി​ധ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാൻ തീരുമാനമായിട്ടുണ്ട്. ക​ട​ക​ൾ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ അ​താ​തു ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ചേർന്ന് തീ​രു​മാ​ന​മെ​ടു​ക്കാ​ം. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​വി​ൽ ലോ​ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചാ​ൽ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ലാ​കു​മെ​ന്ന വി​ദ​ഗ്ധ സ​മി​തി​യു​ടെ നി​ർ​ദേ​ശം പ​രി​ഗ​ണി​ച്ചാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

നിയമസഭാ സമ്മേളനം മാറ്റിവെച്ചതിനാൽ ധനകാര്യബിൽ പാസ്സാക്കാൻ സമയം നീട്ടിക്കൊണ്ടുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭായോഗത്തിൽ ധാരണയായി.  വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് ഇ​ന്ന​ത്തെ പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം ന​ട​ന്ന​ത്. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ആ​ണ് ഓ​ൺ​ലൈ​നി​ൽ മ​ന്ത്രി​സ​ഭായോ​ഗം ന​ട​ന്ന​ത്.
  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinet
News Summary - No full lock down in Kerala-Kerala news
Next Story