പ്രൈവറ്റ് വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സിയിൽ ഇനി സൗജന്യയാത്രയില്ല
text_fieldsകോട്ടയം: പാരലൽ, അൺ എയ്ഡഡ്, സ്വാശ്രയ, സഹകരണ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യയാത്ര നിഷേധിച്ച് കെ.എസ്.ആർ.ടി.സി. കൺസഷൻ അനുവദിക്കുന്നതിനു പുതിയ നിബന്ധനകൾ വിവരിച്ച് ഡിേപ്പാകൾക്ക് അയച്ച സർക്കുലറിലാണ് സ്വകാര്യ സ്ഥാപന വിദ്യാർഥികൾക്ക് യാത്രസൗജന്യം അനുവദിക്കേണ്ടന്ന നിർദേശമുള്ളത്.
കൺസഷൻ കാർഡുകളുടെ ദുരുപയോഗം തടയാനെന്ന പേരിലാണ് സർക്കുലർ. ഇതോടെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് മാത്രമായി യാത്രസൗജന്യം ചുരുങ്ങും. കൺസഷൻ കാർഡിെൻറ വില രണ്ടിൽനിന്ന് 10 രൂപയായി ഉയർത്തിയിട്ടുമുണ്ട്. സൗജന്യയാത്ര നിർത്തലാക്കിയ നടപടിക്കെതിരെ വിദ്യാർഥി സംഘടനകൾ പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ്. എ.െഎ.എസ്.എഫ്, കെ.എസ്.യു സംഘടനകൾ എതിർപ്പുമായി ഇതിനകം രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
