Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മത്സ്യത്തൊഴിലാളികൾക്ക് സൗജന്യറേഷൻ  നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ

text_fields
bookmark_border
മത്സ്യത്തൊഴിലാളികൾക്ക് സൗജന്യറേഷൻ  നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ
cancel
തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ദു​ര​ന്ത​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഇ​തു​സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് കൈ​മാ​റി. നി​ല​വി​ലെ സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് 3500 മെ​ട്രി​ക് ട​ൺ അ​രി കേ​ന്ദ്രം ന​ൽ​കും. എ​ന്നാ​ൽ, ഇ​ത് കി​ലോ​ക്ക് 22.54 രൂ​പ നി​ര​ക്കി​ൽ വേ​ണം കേ​ര​ളം കൈ​പ്പ​റ്റാ​നെ​ന്നും ചൊ​വ്വാ​ഴ്ച ന​ൽ​കി​യ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. 

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ് ഓ​ഖി ദു​ര​ന്ത​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ ര​ണ്ട​ര​ല​ക്ഷം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഒ​രു​മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് അ​ധി​ക ഭ​ക്ഷ്യ​ധാ​ന്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ന​ല്ലാ​തെ മ​റ്റൊ​രാ​ൾ​ക്കും സൗ​ജ​ന്യ റേ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ്​  കേ​ന്ദ്ര​നി​ല​പാ​ട്.

നി​ല​വി​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് പ്ര​തി​മാ​സം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന 14.5 ല​ക്ഷം മെ​ട്രി​ക് ട​ണ്ണി​ൽ​നി​ന്നാ​ണ് സ​ർ​ക്കാ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 15 കി​ലോ ഭ​ക്ഷ്യ​ധാ​ന്യം ഒ​രു​മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. കേ​ന്ദ്ര​ത്തി​​െൻറ അ​ധി​ക​വി​ഹി​തം ല​ഭി​ക്കു​ന്ന മു​റ​ക്ക് ഈ ​കു​റ​വ് നി​ക​ത്താ​മെ​ന്നും ഭ​ക്ഷ്യ​വ​കു​പ്പ് പ്ര​തീ​ക്ഷി​ച്ചു. ആ ​പ്ര​തീ​ക്ഷ​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ മ​ങ്ങ​ലേ​റ്റ​ത്. ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfishermenfree rationmalayalam newsOkhi cyclone
News Summary - no free ration to fishermen- centre -Kerala news
Next Story