ദലിതനുണ്ടാക്കിയ ഭക്ഷണം വേണ്ട, പിരിച്ചുവിട്ടു; കേന്ദ്ര സർവകലാശാല വി.സിക്കെതിരെ ഗുരുതര ആരോപണം
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. സിദ്ദു പി. അൽഗൂർ പാചകക്കാരനെ പിരിച്ചുവിട്ടു. വാഴ്സിറ്റിയിലെ കിച്ചൺ ഹെൽപ്പർ കള്ളാറിലെ രൂപേഷ് വേണുവിനെയാണ് പിരിച്ചുവിട്ടത്. താൻ ദലിതനായതു കൊണ്ടാണ് തന്നെ പിരിച്ചുവിട്ടതെന്ന് വേണു ലീഗൽ സർവിസ് അതോറിറ്റിക്ക് ഉൾപ്പെടെ നൽകിയ പരാതിയിൽ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍ 12ന് രാത്രി 8.30ന് ഗെസ്റ്റ് ഹൗസിലെ പാചകക്കാരൻ തയാറാക്കിയ ഭക്ഷണം കെയര്‍ടേക്കര്‍ പറഞ്ഞത് അനുസരിച്ച് താൻ വൈസ് ചാന്‍സലറുടെ വീട്ടില്‍ എത്തിച്ചിരുന്നു. പിറ്റേന്ന് രാവിലെ ഗെസ്റ്റ് ഹൗസ് മാനേജർ പ്രശാന്ത് വിളിച്ച്, തന്നെ പിരിച്ചുവിടാന്‍ വി.സി ആവശ്യപ്പെട്ടെന്നും അറിയിച്ചു.
അദ്ദേഹം ദലിത് വിഭാഗക്കാരെ തിരഞ്ഞുപിടിച്ച് അവഹേളിക്കുന്നത് പതിവാണ്. അധ്യാപകരും ഓഫിസര്‍മാരും ഇതിന്റെ ഇരകളാണെങ്കിലും ഭയം കാരണമാണ് പരാതികള്‍ പുറത്തുവരാത്തത്. മുമ്പും മോശം അനുഭവമുണ്ടായിട്ടുണ്ട്. ഞാന്‍ മുറിയില്‍ കയറുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും വേണു പരാതിയിൽ പറഞ്ഞു.
കാസര്‍കോട്: കേരള കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ മുന്‍ ദിവസവേതനക്കാരന്‍ ഉന്നയിച്ച ആരോപണങ്ങളും അത് സംബന്ധിച്ച് മാധ്യമ റിപ്പോര്‍ട്ടുകളും സര്‍വകലാശാല അധികൃതർ നിഷേധിച്ചു. പാചക സഹായി രൂപേഷ് വേണുവിന്റെ നിയമനം പുനഃപരിശോധിച്ച നടപടി പൂർണമായും പ്രഫഷനല്‍ കാരണങ്ങളാലാണെന്ന് സർവകലാശാല പി.ആർ.ഒ വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

