പ്രളയഭീതിയുടെ സാഹചര്യമില്ല –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മണിമലയാര്‍, അച്ചന്‍കോവിലാര്‍ തുടങ്ങിയ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിെൻറ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രളയഭീതിയുടെ സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എന്നിരുന്നാലും അതിശക്തമായ മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് അപകടാവസ്ഥയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. നദിക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
പ്രളയസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആവശ്യമായ ഘട്ടത്തില്‍ ആളുകളെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയ അണക്കെട്ടുകളില്‍ വലിയ അളവില്‍ വെള്ളം സംഭരിക്കപ്പെട്ടിട്ടില്ല. അക്കാര്യത്തിലും ആശങ്ക വേണ്ട.
കടല്‍ക്ഷോഭം ഒമ്പത് ജില്ലകളിലാണ് കാര്യമായി ബാധിച്ചത്. കേരളത്തിെൻറ തീരം സുരക്ഷിതമല്ലാതായി മാറിയിരിക്കുന്നു. കടൽഭിത്തി നിര്‍മിച്ചത് കൊണ്ടുമാത്രം ശാശ്വതമായ പരിഹാരം ആകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ഭയം വേണ്ട, ക്യാമ്പുകളിലേക്ക് മാറാതിരിക്കരുത്
തിരുവനന്തപുരം: ക്യാമ്പുകളിലേക്ക് മാറാനുള്ള നിർദേശം ലഭിക്കുകയാണെങ്കില്‍ കോവിഡ് പകര്‍ന്നേക്കാം എന്ന ആശങ്ക കാരണം ജനങ്ങൾ മാറാതെ ഇരിക്കരുതെന്ന് മുഖ്യമന്ത്രി. രോഗികളെയും ക്വാറൻറീനിൽ കഴിയുന്നവരെയും പ്രത്യേകം പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. ക്യാമ്പുകളില്‍ എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും ശ്രദ്ധിക്കണം.
കൈയിൽ കരുതേണ്ട എമര്‍ജന്‍സി കിറ്റില്‍ സാനിറ്റൈസര്‍, മാസ്ക്, മരുന്നുകള്‍, മരുന്നുകളുടെ കുറിപ്പുകള്‍ തുടങ്ങിയവ കരുതണം. സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് പ്രധാന രേഖകള്‍ എന്നിവയും കരുതണം. ക്യാമ്പുകളില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ക്യാമ്പിലെത്തുന്നവര്‍ക്ക് ടെസ്റ്റിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണം.
മേയിൽ സംസ്ഥാനത്ത് 71 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ഈ ക്യാമ്പുകളില്‍ 543 കുടുംബങ്ങളിലായി 2094 പേർ കഴിയുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 19 ക്യാമ്പുകളിലായി 672 പേരും കൊല്ലംജില്ലയിലെ 10 ക്യാമ്പുകളില്‍ 187 പേരും ആലപ്പുഴ ജില്ലയിലെ 10 ക്യാമ്പുകളിലായി 214 പേരും എറണാകുളം ജില്ലയില്‍ 17 ക്യാമ്പുകളില്‍ 653 പേരും ഉണ്ട്. കോട്ടയത്തെ രണ്ട് ക്യാമ്പുകളില്‍ 24 പേരും തൃശൂരിലെ ഏഴ് ക്യാമ്പുകളില്‍ 232 പേരും മലപ്പുറത്തെ മൂന്ന് ക്യാമ്പുകളില്‍ 53 പേരും കോഴിക്കോട് ജില്ലയിലെ മൂന്ന് ക്യാമ്പുകളില്‍ 59 പേരുമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

