Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയമില്ല, അതിതീവ്ര...

പ്രളയമില്ല, അതിതീവ്ര മഴ കുറവ്​; നിരാശപ്പെടുത്താതെ കാലവർഷം

text_fields
bookmark_border
പ്രളയമില്ല, അതിതീവ്ര മഴ കുറവ്​; നിരാശപ്പെടുത്താതെ കാലവർഷം
cancel

തൃ​ശൂ​ർ: പ്ര​ള​യ​മി​ല്ലാ​തെ​യും അ​തി​തീ​വ്ര​മ​ഴ കു​റ​ഞ്ഞും ഇൗ ​കാ​ല​വ​ർ​ഷം ക​ട​ന്നു​പോ​കു​ന്നു. മൂ​ന്നാ​ർ രാ​ജ​മ​ല​യി​ലെ പെ​ട്ടി​മു​ടി ദു​ര​ന്തം മാ​ത്ര​മാ​ണ്​ ഇ​ക്കു​റി വേ​ദ​ന​യാ​യ​ത്. എ​ന്നാ​ൽ, മ​ഴ ഇ​ക്കു​റി കേ​ര​ള​ത്തെ നി​രാ​ശ​പ്പെ​ടു​ത്തി​യി​ല്ല. പ​ത്ത്​ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച 438 മി​ല്ലി​മീ​റ്റ​റാ​ണ്​ മ​ഴ​ക്ക​മ്മി​യി​ൽ നി​ന്ന്​ ര​ക്ഷി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ച്​ ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന്​ ല​ഭി​ച്ച​​ത്​ 151 മി.​മീ. മ​ഴ​യാ​ണ്. ആ​ഗ​സ്​​റ്റ്​ ഏ​ഴ്​ മു​ത​ൽ 10 വ​രെ 287 മി.​മീ. മ​ഴ​യും ല​ഭി​ച്ചു.

2019ൽ 45 ​ശ​ത​മാ​ന​ത്തി​െൻറ മ​ഴ​ക്കു​റ​വാ​ണ്​ ജൂ​ണി​ലു​ണ്ടാ​യ​ത്. ഇൗ ​ജൂ​ണി​ൽ 17 ശ​ത​മാ​ന​ത്തി​െൻറ കു​റ​വാ​ണു​ണ്ടാ​യ​ത്. 643ന്​ ​പ​ക​രം 536 മി​ല്ലി​മീ​റ്റ​ർ മ​ഴ ഇൗ ​ജൂ​ണി​ലു​ണ്ടാ​യി. 2019 ജൂ​ൺ-​ജൂ​ലൈ മാ​സ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ 21 ശ​ത​മാ​ന​ത്തി​െൻറ കു​റ​വാ​ണു​ണ്ടാ​യ​ത്. ഇൗ ​വ​ർ​ഷം ഇൗ ​ര​ണ്ട്​ മാ​സ​ങ്ങ​ളി​ൽ 1363ന്​ ​പ​ക​രം 1050 മി.​മീ. മ​ഴ ല​ഭി​ച്ചു. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ 126 ശ​ത​മാ​നം കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ചു. ഇൗ ​ആ​ഗ​സ്​​റ്റി​ൽ 1790ന്​ ​പ​ക​രം 1626 മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. ഒ​മ്പ​ത്​ ശ​ത​മാ​ന​ത്തി​െൻറ കു​റ​വി​ൽ ശ​രാ​ശ​രി മ​ഴ​യാ​ണ്​​ ആ​ഗ​സ്​​റ്റി​ൽ ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ 23 വ​രെ​ 2230 മി​ല്ലി​മീ​റ്റ​ർ ല​ഭി​ച്ച്​ അ​ധി​ക​മ​ഴ​യി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 83 ശ​ത​മാ​നം അ​ധി​ക​മാ​ണി​ത്. 1982ന്​ ​പ​ക​രം 2207 മി​ല്ലി​മീ​റ്റ​റാ​ണ്​ ഇൗ ​സെ​പ്റ്റം​ബ​ർ 23 വ​രെ ല​ഭി​ച്ച​ത്. 23 മി​ല്ലി​മീ​റ്റ​ർ മ​ഴ​ക്കു​റ​വാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു​ണ്ടാ​യ​ത്.

അ​തി​തീ​വ്ര മ​ഴ​മേ​ഘ​ങ്ങ​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ണ്ടെ​ങ്കി​ലും ഇ​ടു​ക്കി​യി​ൽ ആ​ഗ​സ്​​റ്റി​ൽ 60 സെൻറി​മീ​റ്റ​ർ പെ​യ്​​ത​തൊ​ഴി​ച്ചാ​ൽ അ​ത്ര​മേ​ൽ ഭീ​ക​ര​മാ​യി​രു​ന്നി​ല്ല ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷം. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം നി​ർ​വീ​ര്യ​മാ​യെ​ങ്കി​ലും അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​നു​കൂ​ല സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​ഴ ഇ​നി​യും ല​ഭി​ക്കാ​നാ​ണ്​ സാ​ധ്യ​ത. മാ​ത്ര​മ​ല്ല മ​ൺ​സൂ​ൺ പി​ൻ​മാ​റ്റ​വും വൈ​കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monsoonkerala rain
Next Story