Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി കണക്​ഷൻ:...

വൈദ്യുതി കണക്​ഷൻ: ഒാൺലൈൻ അപേക്ഷക്ക്​ ജനുവരി ഒന്നുമുതൽ ഫീസില്ല

text_fields
bookmark_border
electricity
cancel
camera_altrepresentational image

തി​രു​വ​ന​ന്ത​പു​രം: ഒാ​ണ്‍ലൈ​നാ​യി വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്‍ എ​ടു​ക്കു​ന്ന​വ​ര്‍ക്ക് ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ അ​പേ​ക്ഷാ​ഫീ​സ് ഒ​ഴി​വാ​ക്കും. വൈ​ദ്യു​തി ഭ​വ​നി​ല്‍ ക​സ്​​റ്റ​മ​ർ കോ​ൺ​ക്ലേ​വി​നി​ട​യി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു. ഇ​ടു​ക്കി പ​ദ്ധ​തി​യി​ൽ ര​ണ്ടാ​മ​ത്​ വൈ​ദ്യു​തി നി​ല​യം എ​ന്ന ആ​ശ​യ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സൗ​രോ​ര്‍ജ പ​ദ്ധ​തി​ക​ള്‍ വ്യാ​പ​ക​മാ​ക്കാ​നും വി​പു​ലീ​ക​രി​ക്കാ​നും പ്ര​ത്യേ​ക​ശ്ര​ദ്ധ ന​ല്‍കും. വൈ​ദ്യു​തി ബോ​ർ​ഡ്​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം​വ​രു​ത്തും. ഓ​ണ്‍ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ വ്യാ​പ​ക​മാ​ക്കി​യ​തും വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്‍ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ല​ഘൂ​ക​രി​ച്ച​തും ഉ​പ​ഭോ​ക്താ​ക്ക​ളോ​ടു​ള്ള കെ.​എ​സ്.​ഇ.​ബി​യു​ടെ ന​ല്ല സ​മീ​പ​ന​ത്തി​ന്​ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​ഡി​യോ, ട്രോ​ള്‍, പോ​സ്​​റ്റ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​നം മ​ന്ത്രി ന​ട​ത്തി. കെ.​എ​സ്.​ഇ.​ബി​യു​ടെ ഓ​ണ്‍ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​വ​രി​ല്‍നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ക്കാ​യി സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം​ചെ​യ്​​തു. ക​സ്​​റ്റ​മ​ര്‍ കോ​ൺ​ക്ലേ​വി​ല്‍ ഉ​യ​ര്‍ന്നു​വ​ന്ന 31 നി​ർ​ദേ​ശ​ങ്ങ​ളി​ല്‍ 21 എ​ണ്ണ​വും പ്രാ​വ​ര്‍ത്തി​ക​മാ​ക്കി. ഏ​ഴി​ൽ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

കെ.​എ​സ്.​ഇ.​ബി ഡ​യ​റ​ക്ട​ര്‍മാ​രാ​യ എ​ന്‍. വേ​ണു​ഗോ​പാ​ല്‍, പി. ​കു​മാ​ര​ന്‍, വി. ​ബ്രി​ജ്​​ലാ​ല്‍, ചീ​ഫ് ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്പെ​ക്ട​ര്‍ വി.​സി. അ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​െ​ങ്ക​ടു​ത്തു. കെ.​എ​സ്.​ഇ.​ബി​യു​ടെ ഗാ​ര്‍ഹി​കം, വ്യാ​വ​സാ​യി​കം, വാ​ണി​ജ്യം തു​ട​ങ്ങി​യ വി​വി​ധ​ത​രം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricityksebkerala news
News Summary - no fee for electric connection online application from january first
Next Story