ഓണത്തിന് ഒരു മണി അരി അധികമായി നല്‍കിയില്ല, ചോദിക്കുന്നത് കേന്ദ്രത്തിന്‍റെ ഔദാര്യമല്ല -മന്ത്രി ജി.ആർ. അനിൽ
text_fieldsതിരുവനന്തപുരം: ഓണമടക്കമുള്ള ആഘോഷവേളകളിൽ അധിക അരി സംസ്ഥാനം ആവശ്യപ്പെടുമ്പോൾ തരാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണെന്നും അത് ഔദാര്യമല്ലെന്നും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. 43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിനോട് അരിയുടെ അലോട്ട്മെന്‍റ് വര്‍ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുകൂല നിലപാട് ഉണ്ടാകുന്നില്ല. ഓണത്തിന് അധികമായി അരി ജനങ്ങള്‍ക്ക് നല്‍കാന്‍ കൂടുതല്‍ അലോട്ട്മെന്റ് ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ മന്ത്രിയെ സമീപിച്ചിരുന്നു. കേരളത്തിലെ എംപിമാരും നേരില്‍ കണ്ടു. എന്നാല്‍ ഒരു മണി അരി അധികമായി നല്‍കിയില്ല.
കേരളത്തില്‍ അരി ഉല്പാദനം കുറവായതിനാല്‍ കേന്ദ്രം തരാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ ആന്‍റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ പൊതുവിതണര കമീഷണര്‍ കെ.ഹിമ , നഗരസഭ കൗണ്‍സിലര്‍ ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

