കായൽ നികത്തൽ കേസ്:ബെഞ്ച് മാറ്റണമെന്ന തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: കായല് കൈയേറ്റ കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന് മന്ത്രി തോമസ് ചാണ്ടി നല്കിയ ഹരജി സുപ്രീംകോടതി തള്ളി. കായൽ ൈകയേറ്റ കേസിൽ ഹൈകോടതിവിധിക്കെതിരെ തോമസ് ചാണ്ടി നൽകിയ ഹരജി ജസ്റ്റിസ് എ.എം. സാപ്രെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കരുത് എന്നായിരുന്നു ആവശ്യം.
ഇത് സുപ്രീംകോടതി തള്ളിയതോടെ ജനുവരി 11 ന് ഹരജി ജസ്റ്റിസുമാരായ എ.എം. സാെപ്ര, ആർ.കെ. അഗര്വാള് എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണനക്കെടുക്കും. ജസ്റ്റിസ് സാെപ്രയുടെ മുന്നിൽ തെൻറ അഭിഭാഷകന് വിവേക് തന്ഖ ഹാജരാകുന്നത് ഭിന്നതാല്പര്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ചാണ്ടി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തു നല്കിയത്.
നേരത്തേ, ചാണ്ടിയുടെ ഹരജി ഡിസംബര് 15ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എം. ഖാന്വിൽക്കാര് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാല്, ഈ ബെഞ്ചില് നിന്ന് കാരണം വ്യക്തമാക്കാതെ ഖാന്വില്ക്കാര് പിന്വാങ്ങിയതോടെ കേസ് പരിഗണിക്കുന്നത് കോടതി ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
