Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധികാര ദുർവിനിയോഗം:...

അധികാര ദുർവിനിയോഗം: സെൻകുമാറിന് വിജിലൻസി​െൻറ ക്ലീൻചിറ്റ് 

text_fields
bookmark_border
അധികാര ദുർവിനിയോഗം: സെൻകുമാറിന് വിജിലൻസി​െൻറ ക്ലീൻചിറ്റ് 
cancel

തി​രു​വ​ന​ന്ത​പു​രം: ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​ർ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യ​തി​ന് തെ​ളി​വി​ല്ലെ​ന്ന് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്. സെ​ൻ​കു​മാ​റി​നെ​തി​രാ​യ ആ​റു പ​രാ​തി​ക​ളി​ലും ക​ഴ​മ്പി​ല്ലെ​ന്നും വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ  പ​റ​യു​ന്നു. ആ​റു പ​രാ​തി​ക​ൾ ക്രോ​ഡീ​ക​രി​ച്ച്​ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ബാ​ബു​രാ​ജാ​ണ് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്. 

ഈ ​പ​രാ​തി​ക​ളി​ൽ നേ​ര​ത്തേ​ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൊ​ണ്ടു​ത​ന്നെ ടി.​പി. സെ​ൻ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി ശി​പാ​ർ​ശ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.​ജൂ​ൺ നാ​ലി​ന് കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ മാ​ത്ര​മേ റി​പ്പോ​ർ​ട്ടി​ൻ മേ​ലു​ള്ള ന​ട​പ​ടി കോ​ട​തി അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളൂ. 

പൊ​ലീ​സി​ലെ ഉ​ന്ന​ത അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ല കേ​സി​ലും ഇ​ട​പെ​ട​ൽ ന​ട​ത്തി, കെ.​എ​സ്.​ആ​ർ.​ടി.​സി മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​റാ​യി​രി​ക്കെ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി, വ​യ​നാ​ട്ടി​ൽ മു​മ്പ് ന​ട​ത്തി​യ റ​വ​ന്യൂ റി​ക്ക​വ​റി സം​ബ​ന്ധി​ച്ചും വ​ഴി​വി​ട്ട ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ്​  ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:t.p senkumar
News Summary - no evidence against tp senkumar
Next Story