Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തോമസ്​ ഐസക്കുമായി ഭിന്നതയി​ല്ല, കെ.എസ്​.എഫ്​.ഇയിൽ നടന്നത്​ മിന്നൽ പരിശോധന മാത്രം -മുഖ്യമന്ത്രി
cancel
Homechevron_rightNewschevron_rightKeralachevron_rightതോമസ്​ ഐസക്കുമായി...

തോമസ്​ ഐസക്കുമായി ഭിന്നതയി​ല്ല, കെ.എസ്​.എഫ്​.ഇയിൽ നടന്നത്​ മിന്നൽ പരിശോധന മാത്രം -മുഖ്യമന്ത്രി

text_fields
bookmark_border

തിരുവനന്തപുരം: കെ.എസ്​.എഫ്​.ഇ ശാഖകളിൽ നടന്ന വിജിലൻസ്​ പരിശോധന​െയ ന്യായീകരിച്ച്​ മുഖ്യമന്ത്രി. വിജിലൻസ്​ കണ്ടെത്തിയ ചില പോരായ്​മകളുടെ അടിസ്​ഥാനത്തിലാണ്​ മിന്നൽ പരിശോധന നടന്നതെന്നും അത്തരം പരിശോധനകൾ ആദ്യസംഭവമല്ലെന്നും അദ്ദേഹം വ്യക്​തമാക്കി. കഴിഞ്ഞവർഷവും ഇക്കൊല്ലം ഇതുവ​െരയും നടന്ന 24 വിജിലൻസ്​ പരിശോധനകളുടെ പട്ടിക നിരത്തിയായിരുന്നു വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം.

കെ.എസ്​.എഫ്​.ഇയുടെ ചില പോരായ്​മകൾ സ്​ഥാപനത്തി​െൻറ സാമ്പത്തിക നിലയെ ബാധിക്കുമെന്ന ശങ്കയുടെ അടിസ്​ഥാനത്തിലാണ്​ ​സാധാരണ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച്​ വിജിലൻസി​െൻറ മിന്നൽ പരിശോധന നടന്നത്​. നവംബർ 27ന്​ നടന്ന പരിശോധനക്ക്​ നവംബർ പത്തിന്​ വിജിലൻസ്​ ഡയറക്​ടർ ഉത്തരവ്​ നൽകിയിട്ടുണ്ട്​. ഇത്തരം പരിശോധനക്ക്​ വിജിലൻസിന്​ ഡയറക്​ടറുടെ അനുമതി മാത്രം മതിയാകും. മറ്റേതെങ്കിലും അനുമതി അതിനാവശ്യമില്ല.

കിട്ടുന്ന വിവരങ്ങളുടെ അടിസ്​ഥാനത്തിൽ മിന്നൽ പരിശോനക്ക്​ വിജിലൻസിന്​ അവകാശമുണ്ട്​. അതിനാലിത്​​ മിന്നൽ പരിശോധനയാണ്​, റെയ്​ഡല്ല. പരിശോധനയുടെ അടിസ്​ഥാനത്തിൽ വിജിലൻസ്​ നടപടിയെടുക്കില്ല. പകരം പരിശോധനയുടെ വിശദ റിപ്പോർട്ട്​ നടപടികൾക്കായി വിജിലൻസ്​ സർക്കാറിന്​ കൈമാറും.

കെ.എസ്​.എഫ്​.ഇയിലെ മിന്നൽ പരിശോധനയുടെ പേരിൽ ത​െൻറ പൊലീസ്​ ഉപദേഷ്​ടാവ്​ രമൺ ശ്രീവാസ്​തവക്കെതിരായ മാധ്യമവാർത്തകളോടും മുഖ്യമന്ത്രി ശക്​തമായി വിയോജിച്ചു. പൊലീസ്​ നിയമഭേദഗതിയുടെ കാര്യത്തിൽ അദ്ദേഹത്തെ മന്ത്രിസഭാ യോഗത്തിൽ താൻ കുറ്റപ്പെടുത്തിയെന്ന തരത്തിൽ നേരത്തെ മാധ്യമങ്ങളിൽ വാർത്തവന്നു. ഇതുസംബന്ധിച്ച്​ ഒന്നിലേറെ മാധ്യമങ്ങളിൽവന്ന വാർത്ത ഇടക്കാലത്ത്​ ഒഴിവായ സിൻഡിക്കേറ്റ്​ സ്വഭാവം മാധ്യമപ്രവർത്തകരിലേക്ക്​ വീണ്ടും വരുന്നതി​െൻറ സൂചനയാണ്.

മന്ത്രിസഭയിൽ നടക്കാത്തതും തനിക്ക്​ ഉൗഹംപോലും ഇല്ലാത്തതുമായ കാര്യം മാധ്യമങ്ങൾ പടച്ചുണ്ടാക്കുന്നു. അതുപോലെയാണ്​ കെ.എസ്​.എഫ്​.ഇയിലെ മിന്നൽ പരിശോധനയുടെ കാര്യത്തിലും ശ്രീവാസ്​തവ തെറ്റായ എന്തോ ചെയ്​തുവെന്ന്​ വരുത്താനുള്ള ശ്രമം. മിന്നൽ പരിശോധന അദ്ദേഹത്തി​െൻറ നി​ർദേശ പ്രകാരമാണെന്ന്​ മാധ്യമങ്ങൾ വാർത്ത നൽകി.

ഇത്തരം പരിശോധനകൾക്ക്​ വിജിലൻസിന്​ ഒരുക്രമം ഉണ്ട്​. അതിൽ ശ്രീവാസ്​തവക്ക്​ യാതൊരു റോളുമില്ല. വിജിലൻസ്​, ജയിൽ, ​പൊലീസ്​, ഫയർഫോഴ്​സ്​ അതല്ലെങ്കിൽ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട്​​ മറ്റ്​ ദൈനംദിന കാര്യങ്ങളിൽ പൊലീസ്​ ഉപദേശകന്​ ഒരുപങ്കും വഹിക്കാനില്ല.

നേരിട്ട്​ അദ്ദേഹത്തിന്​ ഇട​െപടാനാവില്ല. ആരും അദ്ദേഹത്തിന്​ റിപ്പോർട്ട്​ ചെയ്യേണ്ടതില്ല. ആരും അദ്ദേഹത്തിൽ നിന്ന്​ നിർദേശം സ്വീകരിക്കേണ്ടതുമില്ല. എന്നിട്ടും മാധ്യമങ്ങൾ പച്ചക്കള്ളം പടച്ചുവിടുകയാണ്​. മിന്നൽപരിശോധനയുടെ പേരിൽ പാർട്ടിയിൽ താനും മന്ത്രി തോമസ്​ ​െഎസക്കും ആനത്തലവട്ടം ആനന്ദനും തമ്മിൽ ഭിന്നതയുണ്ടെന്ന വരുത്താൻ ശ്രമിച്ചാൽ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksfevigilance raid
News Summary - No disagreement with Thomas Isaac
Next Story