Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ ബസുകളുമായി...

സ്വകാര്യ ബസുകളുമായി യുദ്ധപ്രഖ്യാപനത്തിനില്ല; പണം കൊടുക്കാൻ താൽപര്യമുള്ള സ്ത്രീകൾ ഓർഡിനറി ഒഴിവാക്കണം - ഗതാഗത മന്ത്രി സി.പി ജോൺ

text_fields
bookmark_border
സ്വകാര്യ ബസുകളുമായി യുദ്ധപ്രഖ്യാപനത്തിനില്ല; പണം കൊടുക്കാൻ താൽപര്യമുള്ള സ്ത്രീകൾ ഓർഡിനറി ഒഴിവാക്കണം - ഗതാഗത മന്ത്രി സി.പി ജോൺ
cancel

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്ക് മികച്ച പിന്തുണയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. പദ്ധതി സ്ത്രീകൾ ഉത്സവഛായയോടെയാണ് ഏറ്റെടുത്തതെന്നും ഗതാഗത മന്ത്രി സി.പി ജോൺ പറഞ്ഞു. മാധ്യമങ്ങളുടെ ഭാഗത്തു നിന്നും നല്ല രീതിയിലുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരൊറ്റ ഓർഡിനറി ബസ്സുകളും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല. സ്വകാര്യ ബസുകളുമായി യുദ്ധപ്രഖ്യാപനത്തിനും ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. പണം കൊടുക്കാൻ താൽപര്യമുള്ള സ്ത്രീകൾ ഓർഡിനറി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സി ഉദ്ദേശിച്ച പോലെയാണ് കാര്യങ്ങൾ പോകുന്നത്. സ്ത്രീകളുടെ സൗജന്യം സ്ത്രീകൾ അനുഭവിക്കുക, അതിൽ വിഷമമുള്ളവർ ബസിൽ കയറാതിരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റാക്കിയിട്ടില്ലെന്ന് മാത്രമല്ല, പൊഴിയൂർ-അഞ്ചുതെങ്ങ്, പപ്പാനം കോട്-വികാസ്ഭവൻ എന്നീ സിറ്റി ഫാസ്റ്റ് ബസുകൾ ഓർഡിനറി ആക്കിയതായും മന്ത്രി വ്യക്തമാക്കി.

ബസുകൾ തിരിച്ചറിയാനാണ് സ്റ്റിക്കറുകൾ ഒട്ടിച്ചത്. ഇന്നലെ മാത്രം ഓർഡിനറിയിൽ 11.84 ലക്ഷം സ്ത്രീകൾ കയറി. 2.46 കോടി സർക്കാർ കെ.എസ്.ആർ.ടി.സിക്ക് കൊടുക്കണം. തിരിച്ചടവിന് ബുദ്ധിമുട്ടില്ലെന്നും, വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും കേരളത്തിലെ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ പൂർണ്ണമായും സൗജന്യമായി യാത്ര ചെയ്യാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രിയദർശിനി. ജൂൺ 15 മുതലാണ് പദ്ധതി നടപ്പിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CP Johnordinary buskerala transport ministerKerala
News Summary - No declaration of war with private buses; Women who are willing to pay should avoid ordinary buses - Transport Minister CP John
Next Story