സീറ്റ് വിഭജനം: കോൺഗ്രസ്-ജോസഫ് ഗ്രൂപ് ചർച്ചയിൽ തീരുമാനമായില്ല
text_fieldsതിരുവനന്തപുരം: സീറ്റ് വിഭജന വിഷയത്തിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായി കോൺഗ്രസ് നേതാക്കൾ ചൊവ്വാഴ്ച രാത്രി നടത്തിയ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. രാത്രി എട്ടരയോടെ ആരംഭിച്ച ചർച്ച മൂന്നുമണിക്കൂർ നീണ്ടെങ്കിലും തീരുമാനത്തിെലത്താനായില്ല. ബുധനാഴ്ച വീണ്ടും ചർച്ചയാകാമെന്ന ധാരണയിൽ പിരിഞ്ഞു. ബുധനാഴ്ച നടക്കുന്ന യു.ഡി.എഫ് യോഗത്തിനുമുമ്പ് എങ്ങനെയും സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം.
12 സീറ്റ് വേണമെന്ന ആവശ്യത്തിൽ ജോസഫ് പക്ഷവും പരമാവധി ഒമ്പതെന്ന നിലപാടിൽ കോണ്‍ഗ്രസും ഉറച്ചുനിൽക്കുന്നതാണ് സമവായത്തിന് തടസ്സം. ചങ്ങനാശ്ശേരിക്കുപകരം മൂവാറ്റുപുഴ എന്ന നിർദേശം കോണ്‍ഗ്രസ് െവച്ചെങ്കിലും ജോസഫ് വിഭാഗം യോജിച്ചില്ല. ചങ്ങനാശ്ശേരി തങ്ങളുടെ സിറ്റിങ് സീറ്റാണെന്നും അതിനുപുറമെ മൂവാറ്റുപുഴ കൂടി വേണമെന്നുമാണ് ജോസഫ് പക്ഷത്തിെൻറ ആവശ്യം. മൂവാറ്റുപുഴ സീറ്റ് വിട്ടുനല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ എതിർപ്പുയരുകയും ചെയ്തു. അതോടെ, മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറിന് പ്രഖ്യാപിേക്കണ്ടിവന്നു.
ആര്‍.എസ്.പിയുമായി ബുധനാഴ്ച രാവിലെ ചര്‍ച്ച നടക്കും. ഏഴ് സീറ്റ് ആവശ്യപ്പെട്ട ആര്‍.എസ്.പിക്ക് അഞ്ച് സീറ്റ് നല്‍കും. എന്നാല്‍, കഴിഞ്ഞ തവണ മത്സരിച്ച ആറ്റിങ്ങലും കയ്പമംഗലവും വേണ്ടെന്ന് അവരറിയിച്ചു. പകരം കുണ്ടറയാണ് അവര്‍ ആവശ്യപ്പെടുന്ന ഒരു സീറ്റ്. അത് നല്‍കാന്‍ കോണ്‍ഗ്രസ് തയാറല്ല. പാലാ സീറ്റ് നൽകി മാണി സി. കാപ്പനെ ഒതുക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷിച്ചതെങ്കിലും ഒന്നുകൂടി ലഭിച്ചേ തീരൂവെന്ന നിലപാടിലാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

