Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗൺ...

ലോക്​ഡൗൺ ദീർഘിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന്​​ ആരോഗ്യമന്ത്രി

text_fields
bookmark_border
ലോക്​ഡൗൺ ദീർഘിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന്​​ ആരോഗ്യമന്ത്രി
cancel

തിരുവനന്തപുരം: മേയ്​ മാസത്തിന്​​ ശേഷം സംസ്ഥാനത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം കുറഞ്ഞേക്കാമെന്ന്​ ആരോഗ്യമന്ത്രി വീണ ജോർജ്​. ലോക്​ഡൗൺ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന്​ വ്യക്​തമാവുക മേയ്​​ മാസത്തിന്​ ശേഷമാവും. ഇപ്പോൾ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്‍റെ ഫലം അടുത്ത മാസം ഉണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും വീണ ജോർജ്​ പറഞ്ഞു.

ലോക്​ഡൗൺ തുടരണോയെന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്​ധ സമിതിയാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ​പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ എന്നിവ പരിഗണിച്ചാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.

കോവിഡിനൊപ്പം ഡെങ്കിപ്പനി പോലുള്ള മറ്റ്​ രോഗങ്ങളും പടരാനുള്ള സാധ്യതയുണ്ട്​. ഇൗ രോഗങ്ങൾക്കെതിരെയും ജനങ്ങളുടെ ജാഗ്രത വേണമെന്ന്​ ​ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgeHealth Minister
News Summary - No decision has been taken to extend the lockdown, the health minister said
Next Story