Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​പ്രിംഗ്ലർ:...

സ്​പ്രിംഗ്ലർ: അഴിമതിയില്ല; സാമ്പത്തിക ബാധ്യതയുമില്ല -മുഖ്യമന്ത്രി

text_fields
bookmark_border
സ്​പ്രിംഗ്ലർ: അഴിമതിയില്ല; സാമ്പത്തിക ബാധ്യതയുമില്ല -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: വിവരശേഖരണവുമായി ബന്ധപ്പെട്ട്​ അമേരിക്കൻ കമ്പനി സ്​പ്രിംഗ്ലറുമായി ബന്ധ​പ്പെട്ട്​ ഉയർന്ന വിവ ാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടപാടിൽ യാതൊരു അഴിമതിയുമില്ലെന്നും യാതൊരു സാമ്പത്തിക ബാധ്യതയുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ശേഖരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്​. ര ാജ്യത്തിനകത്തുള്ള സെര്‍വറുകളില്‍ മാത്രമാകും ഡേറ്റ സൂക്ഷിക്കുക. ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരു കാര്യത്തിനു ം ഉപയോഗിക്കില്ല.

എന്തിനാണ് ഉപയോഗിക്കുകയെന്ന് വിവരം നല്‍കുന്നവരെ ധരിപ്പിക്കും. റേഷന്‍ കാര്‍ഡ്, സാമൂഹിക പെൻഷൻ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാറിന്​ കീഴിലുള്ള ​െഎ.​െഎ.​െഎ.ടി.എം.കെക്കാണ്​ നൽകിയത്​. അല്ലാതെ പുറത്തുള്ള ആര്‍ക്കും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളിയായ രാഗി തോമസി​​െൻറ കമ്പനിയാണ്​ സ്​പ്രിംഗ്ലർ. കോവിഡ്​ വിവരശേഖരണത്തിനും വിശകലനത്തിനും അവരുടെ സാ​േങ്കതികവിദ്യ ഉപയോഗിക്കാനാണ്​ തീരുമാനം. നിയമപരമായി എല്ലാ സാധുതയുമുള്ള കരാറാണ്​ ഇവരുമായുണ്ടാക്കിയിട്ടുള്ളത്​. എന്നാൽ, വിവരചോർച്ച ഉൾപ്പെടെ അനാവശ്യ ആരോപണങ്ങളാണുണ്ടായത്​. സംശയങ്ങള്‍ അകറ്റുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ സി-ഡിറ്റിനോട് ഈ ആവശ്യത്തിനുള്ള ആമസോണ്‍ ക്ലൗഡ് പശ്ചാത്തല സൗകര്യങ്ങള്‍ എത്രയും പെട്ടെന്ന് ഒരുക്കി പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കാനും വിവരശേഖരണത്തിനും സംഭരണത്തിനും വിശകലനത്തിനും ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ്​വെയറുകളും ഈ സൗകര്യത്തിനകത്ത് സി-ഡിറ്റി‍​െൻറ പൂർണ ഉടമസ്ഥതയില്‍ വിന്യസിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

സ്പ്രിംഗ്ലർ സൗജന്യമായി നല്‍കുന്ന സാസ്​ അപ്ലിക്കേഷനും ഈ രീതിയിലാണ് വിന്യസിക്കപ്പെടുക. ഈ സംവിധാനത്തില്‍ വ്യക്തിഗത വിവരങ്ങളുടെയും പൂര്‍ണ നിയന്ത്രണവും വിശകലനവും സി-ഡിറ്റിനായിരിക്കും എന്നതിനാല്‍ സാസ്​ സർവിസ്​ ദാതാക്കളുടെ ഭാഗത്തുനിന്നുള്ള വിവരചോര്‍ച്ചക്കുള്ള വിദൂരസാധ്യതപോലും പൂർണമായും ഇല്ലാതാകും. അടിയന്തരമായി പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്​. നടപടിക്രമങ്ങൾ പാലിക്കണമെന്ന്​ വാശിപിടിക്കുന്നത്​ ജനങ്ങളുടെ ജീവനുപോലും പ്രശ്​നമാകും.

സ്പ്രിംഗ്ലറിനെതിരായ കേസുകള്‍ മറ്റ് കമ്പനികള്‍ നേരിടുന്നതിന് സമാനമാണ്. സ്പ്രിംഗ്ലർ കമ്പനിയുടെ സേവനം സെപ്​റ്റംബര്‍ 24 വരെ സൗജന്യമാണ്​. കാലാവധി നീട്ടുകയാണെങ്കില്‍ മാത്രം ഫീസ് നല്‍കിയാല്‍ മതി. അതിനാൽ സര്‍ക്കാറിന് ഇൗ ഇടപാടിൽ യാതൊരു സാമ്പത്തികബാധ്യതയുമില്ല. നിയമവകുപ്പിനെ അറിയിക്കാത്തത് സര്‍ക്കാറിന് സാമ്പത്തികബാധ്യത ഇല്ലാത്തതിനാലെന്നും അദ്ദേഹം പറഞ്ഞു.

പാലത്തായി കേസിൽ പൊലീസിന്​ വീഴ്​ചയുണ്ടായിട്ടില്ലെന്നും മുഖ്യമ​ന്ത്രി പറഞ്ഞു. പ്രതി ഒളിവിലായിരുന്നു. അതിനാലാണ്​ അറസ്​റ്റ്​ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssprinklrPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - no data leakage in sprinklr
Next Story