Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ. മുരളീധരൻ എം.പിയുടെ കോവിഡ് ഫലം നെഗറ്റീവ്
text_fieldsbookmark_border
തലശ്ശേരി: കോൺഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരെൻറ കോവിഡ് ഫലം നെഗറ്റീവ്. വെള്ളിയാഴ്ചയാണ് ഇദ്ദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധനക്ക് വിധേയനായത്. രാവിലെ കാറിലെത്തിയ എം.പി തലശ്ശേരി കോട്ടക്ക് സമീപം ഇറങ്ങി ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്ന് സ്രവം ശേഖരിച്ച് പരിശോധനക്കയച്ചു.
ജൂലൈ ഒമ്പതിന് ചെക്യാടിൽ ഡോക്ടറുടെ വിവാഹച്ചടങ്ങിൽ എം.പി പങ്കെടുത്തിരുന്നു. ഡോക്ടർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു.
തുടർന്ന് ഇദ്ദേഹത്തിെൻറ വിവാഹ ചടങ്ങിൽ പങ്കെടുത്തവരോടും ഇയാളോട് അടുത്തിടപഴകിയവരോടും ക്വാറൈൻറനിൽ പോകാൻ കോഴിക്കോട് ജില്ല കലക്ടർ ആവശ്യപ്പെടുകയായിരുന്നു. ഇതിെൻറ ഭാഗമായാണ് കെ. മുരളീധരൻ എം.പിയും കോവിഡ് പരിശോധന നടത്തിയത്.
Next Story
