പാലക്കാട്: വി.ടി. ബൽറാം എം.എൽ.എയുടെ കോവിഡ് പരിശോധനഫലം നെഗറ്റീവ്. കൂടാതെ എം.എൽ.എ ഓഫിസിലെ ജീവനക്കാരുടെയും തൃത്താല െപാലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരുടെയും ഫലം നെഗറ്റീവാണ്.
തൃത്താല സ്റ്റേഷനിലെ പൊലീസുകാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് വി.ടി. ബല്‍റാം എം.എൽ.എ നിരീക്ഷണത്തില്‍ പോയിരുന്നത്. ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ വന്നതാണ് കാരണം.
ആഗസ്റ്റ് ആറിന് പരുതൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചടങ്ങിലാണ് പൊലീസുകാരനുമായി സമ്പർക്കമുണ്ടായത്. എം.എൽ.എയുടെ സഹപ്രവർത്തകരായ യാസീൻ, ഷെരീഫ് എന്നിവരും ക്വാറൈൻറനിൽ പോയിരുന്നു.
ആഗസ്റ്റ് 12ന് സ്രവം എടുത്ത പൊലീസുകാരന് രണ്ട് ദിവസം കഴിഞ്ഞാണ് രോഗം സ്ഥിരീകരിച്ചത്. ആഗസ്റ്റ് മൂന്ന് മുതൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. ക്വാറെെൻറനിലായതിനാൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽനിന്നടക്കം എം.എൽ.എ വിട്ടുനിന്നിരുന്നു.