എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ല; ലൈഫ് മിഷൻ കേസിൽ സി.ബി.ഐക്ക് തിരിച്ചടി
text_fieldsകൊച്ചി: ലൈഫ് മിഷൻ ക്രമക്കേടിൽ സർക്കാറിനെതിരായ അന്വേഷണം സ്റ്റേ ചെയ്ത നടപടിയിൽ വേഗം വാദം കേൾക്കണമെന്ന സി.ബി.െഎ ആവശ്യം ഹൈകോടതി തള്ളി. സ്റ്റേ നീക്കണമെന്നും അന്വേഷണം തുടരാൻ അനുവദിക്കണമെന്നുമായിരുന്നു സി.ബി.ഐ ഹരജി. എന്നാൽ, സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ കേസിൽ എതിർ സത്യവാങ്മൂലം സി.ബി.ഐ ഒരുമാസമായിട്ടും സമർപ്പിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.
ഇത്ര സമയമായിട്ടും എതിർ സത്യവാങ്മൂലം നൽകാതെ കേസ് നേരത്തെ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടതിനെ സർക്കാർ അഭിഭാഷകൻ എതിർക്കുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചു. എതിര്‍ സത്യവാങ്മൂലം പോലും ഫയല്‍ ചെയ്യാതെ കേസ് നേരത്തെ കേള്‍ക്കണമെന്ന ആവശ്യവുമായി ഹര്‍ജി സമര്‍പ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. എതിർ സത്യവാങ്മൂലം സമർപ്പിച്ച ശേഷം സി.ബി.ഐക്ക് വീണ്ടും അപേക്ഷ നൽകാമെന്ന് കോടതി വ്യക്തമാക്കി.
സി.ബി.ഐയുടെ ഹരജി പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ കെ.ബി. വിശ്വനാഥന്‍ ചൂണ്ടിക്കാട്ടി.