കോട്ടയം നഗരസഭ: എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണക്കും; വിട്ടുനിൽക്കാൻ കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ്
text_fieldsകോട്ടയം: യു.ഡി.എഫ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ ബി.ജെ.പി തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർട്ടിയുടെ കൗൺസിലർമാർക്ക് നേതൃത്വം വിപ്പ് നൽകി. നഗരസഭയിൽ ബി.ജെ.പിക്ക് എട്ട് അംഗങ്ങളാണുള്ളത്.
അതേസമയം, അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ ചേരുന്ന കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാർട്ടി അംഗങ്ങൾക്ക് കോൺഗ്രസ് നിർദേശം നൽകി. ഡി.സി.സി അധ്യക്ഷൻ നാട്ടകം സുരേഷ് നേരിട്ടാണ് വിപ്പ് നൽകിയത്. കോൺഗ്രസിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ നടപടി.
കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ശേഷം യു.ഡി.എഫിലെത്തിയ ബിൻസി സെബാസ്റ്റ്യനാണ് നഗരസഭ ചെയർപേഴ്സൺ.
52 അംഗ നഗരസഭയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 22 അംഗങ്ങൾ വീതമാണുള്ളത്. ബി.ജെ.പിക്ക് എട്ടു പേരും. 27 പേരുടെ പിന്തുണ വേണം എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസാകാൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

