തിരുവനന്തപുരം: എൽ.ഡി.എഫ് സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശന്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.
ഈ മാസം 27ന് സഭ സമ്മേളിക്കുമ്പോള്‍ അനുമതി നല്‍കണമെന്ന് ആവശ്യം. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള പങ്ക് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിൻെറ നീക്കം.