Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രചാരണ...

പ്രചാരണ പ്രവർത്തനങ്ങളിൽ​ ഉഴപ്പുന്നവർ പാർട്ടിയിലുണ്ടാവി​ല്ലെന്ന്​​ കോൺഗ്രസ്​ നേതൃത്വം

text_fields
bookmark_border
sasi-tharoor
cancel

തിരുവനന്തപുരം: തിരുവനന്തപുര​െത്ത പ്രചാരണ പ്രവർത്തനങ്ങളിൽ​ ഉഴപ്പുന്നവർ പാർട്ടിയിലുണ്ടാവി​ല്ലെന്ന്​​ കോൺ ഗ്രസ്​ നേതൃത്വം. മണ്ഡലത്തിലെ ബൂത്തുതലം മുതലുള്ള പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും​ തീരുമാനിച്ചു. പ്ര ചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താതിരുന്നാൽ ജില്ലയിൽനിന്നുള്ള നേതാക്കൾ പിന്നീട്​ പാർട്ടിയിൽ ഉണ്ടാവില്ലെന ്നു നേതാക്കൾ കർശന താക്കീതു നൽകി.

പ്രവർത്തനങ്ങളിലെ വീഴ്​ചകളെ കുറിച്ചുള്ള ആക്ഷേപം പു​റത്തുവന്നതിനെ തുടർന ്ന്​ ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ്​ തീരുമാനം. ​ കേരളത്തി​െൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്​, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്ര​​ൻ എന്നിവരുടെ അധ്യക്ഷതയിലായിരുന്നു യോഗം. പ്രചാരണ പ്രവർത്തനത്തി​െൻറ നിരീക്ഷകനായി നിയമിച്ച നാനാ പട്ടോല വൈകീട്ട്​ തലസ്ഥാനത്തെത്തി. അദ്ദേഹം കൃത്യമായ ഇടവേളകളിൽ ഹൈകമാൻഡിന്​ റിപ്പോർട്ട് നൽകും.

മണ്ഡലത്തിൽ ഉൾപ്പെടുന്ന കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രചാരണത്തിലെ നിസ്സഹകരണം സംബന്ധിച്ച്​ ശശി തരൂർ ഒരു പരാതിയും നൽകിയിട്ടില്ലെന്ന്​ മുകുൾ വാസ്നിക് മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു. തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂരി​െൻറ പ്രചാരണത്തിൽ ഒരു പാളിച്ചയും ഉണ്ടായിട്ടില്ല. ഉയർന്ന ആക്ഷേപങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണ്. പ്രചാരണ പ്രവർത്തനങ്ങൾ തൃപ്തികരം. യു.ഡി.എഫ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രചാരണരംഗത്തുണ്ട്. ഒരു പ്രത്യേക നിരീക്ഷകനെ കൂടി ചുമതലപ്പെടുത്തിയതിൽ പുതുമയൊന്നും ഇല്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനാണ്​ അതെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂർ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മതേതര ജനാധിപത്യ മനസ്സുള്ളവരാണ് തിരുവനന്തപുരത്തെ വോട്ടർമാർ. കോൺഗ്രസി​േൻറത് മികച്ച സ്ഥാനാർഥിയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ തിരുവനന്തപുരം മണ്ഡലത്തി​െൻറ മുഴുവൻ പ്രചാരണ ചുമതലയുള്ള വി.എസ്. ശിവകുമാർ, തമ്പാനൂർ രവി, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, എ.ടി. ജോർജ്, വിജയൻ തോമസ്, ആർ. ശെൽവരാജ്, എം.എ. വാഹിദ് അടക്കമുള്ളവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorkerala newsmalayalam newsloksabha election 2019nana patoleAICC ObserverThiruvananthapuram News
News Summary - no complaint recieved from shashi tharoor said nana patole -kerala news
Next Story