Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടെൻഡറിൽ പങ്കെടുക്കാൻ...

ടെൻഡറിൽ പങ്കെടുക്കാൻ കമ്പനികളില്ല; വിദ്യാശ്രീ ലാപ്​ടോപ് വൈകുന്നു

text_fields
bookmark_border
ടെൻഡറിൽ പങ്കെടുക്കാൻ കമ്പനികളില്ല; വിദ്യാശ്രീ ലാപ്​ടോപ് വൈകുന്നു
cancel

തൃ​ശൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ലാ​പ്ടോ​പ് ല​ഭ്യ​മാ​ക്കാ​ൻ ആ​രം​ഭി​ച്ച 'വി​ദ്യാ​ശ്രീ' പ​ദ്ധ​തി​യി​ൽ ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​മ്പ​നി​ക​ളി​ല്ല. കു​ടും​ബ​ശ്രീ മി​ഷ​നും കെ.​എ​സ്.​എ​ഫ്.​ഇ​യും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 500 രൂ​പ വീ​തം 30 മാ​സ​ത​വ​ണ​ക​ളാ​യ​ട​ച്ച് 15,000 രൂ​പ വ​രു​ന്ന സ​മ്പാ​ദ്യ പ​ദ്ധ​തി​യാ​ണി​ത്. ആ​ദ്യ മൂ​ന്നു​ത​വ​ണ അ​ട​ക്കു​മ്പോ​ൾ ലാ​പ്ടോ​പ് ല​ഭി​ക്കും. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന 75 ശ​ത​മാ​നം കു​ടും​ബ​ങ്ങ​ളും കു​ടും​ബ​ശ്രീ സം​വി​ധാ​ന​ത്തി​െൻറ ഭാ​ഗ​മാ​യ​തി​നാ​ലാ​ണ് 1500 രൂ​പ അ​ട​ക്കു​മ്പോ​ൾ ലാ​പ്ടോ​പ് ല​ഭ്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​പ്പോ​ൾ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ കാ​ര്യ​മാ​യ പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല.

മൂ​ന്ന് ക​മ്പ​നി​ക​ൾ എ​ത്തി​യെ​ങ്കി​ലും ഇ​തി​ൽ ര​ണ്ട് ക​മ്പ​നി​ക​ൾ ച​ർ​ച്ച​യു​ടെ അ​വ​സാ​ന​മെ​ത്തി​യ​പ്പോ​ൾ ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ അ​റി​യി​ച്ചു. ഒ​രു ക​മ്പ​നി​യാ​വ​ട്ടെ നി​ബ​ന്ധ​ന​ക​ളോ​ട് പ​ല​തി​ലും എ​തി​ർ​പ്പ്​ അ​റി​യി​ച്ചെ​ങ്കി​ലും പി​ന്മാ​റി​യി​ട്ടി​ല്ല. എ​ന്നാ​ൽ, ടെ​ൻ​ഡ​ർ ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​തെ ഒ​രു ക​മ്പ​നി​ക്ക് മാ​ത്ര​മാ​യി ക​രാ​ർ ന​ൽ​കാ​നാ​വാ​ത്ത​ത്​ ഐ.​ടി മി​ഷ​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. വി​ദ്യാ​ശ്രീ ചി​ട്ടി​യാ​വ​ട്ടെ മൂ​ന്നു​മാ​സം പി​ന്നി​ടു​ക​യും ചെ​യ്തു.

ഐ.​ടി മി​ഷ​നാ​ണ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. മ​തി​യാ​യ പ​ങ്കാ​ളി​ത്ത​മി​ല്ലാ​ത്ത​തി​നാ​ൽ നേ​ര​േ​ത്ത ന​ട​ത്തി​യ ടെ​ൻ​ഡ​റു​ക​ൾ അ​സാ​ധു​വാ​യ​തോ​ടെ ഇ​നി റീ​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്ന​തോ​ടെ വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യി.

ലാ​പ്ടോ​പ് ല​ഭ്യ​മാ​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​മെ​ന്ന്​ കു​ടും​ബ​ശ്രീ ഡ​യ​റ​ക്ട​ർ ജി​ല്ല മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രെ അ​റി​യി​ച്ചു. വി​ദ്യാ​ശ്രീ ചി​ട്ടി​യി​ൽ 6,70,156 അ​യ​ൽ​ക്കൂ​ട്ടാം​ഗ​ങ്ങ​ളാ​ണ് ചേ​ർ​ന്നി​ട്ടു​ള്ള​ത്. ഇ​തി​ൽ 5,12,561 പേ​രാ​ണ് ലാ​പ്ടോ​പ് ആ​വ​ശ്യ​പ്പെ​ട്ട​ത്. 15,000 രൂ​പ​യി​ൽ താ​ഴെ​യാ​ണ് വി​ല ക​ണ​ക്കാ​ക്കു​ന്ന​ത്.

വി​ല ക​ഴി​ഞ്ഞു​ള്ള തു​ക​യും പ​ലി​ശ​യും ചേ​ർ​ത്ത് ചി​ട്ടി​യു​ടെ അ​ട​വ് തീ​രു​മ്പോ​ൾ അം​ഗ​ങ്ങ​ൾ​ക്ക് തി​രി​കെ ല​ഭി​ക്കും. ചി​ട്ടി കൃ​ത്യ​മാ​യി അ​ട​ക്കു​ന്ന​വ​ർ​ക്ക് പ​ത്താം ത​വ​ണ​യും 20ാം ത​വ​ണ​യും ത​വ​ണ​ത്തു​ക​യാ​യ 500 രൂ​പ വീ​തം അ​ട​ക്കേ​ണ്ട​തി​ല്ല. ഇ​ത് കെ.​എ​സ്.​എ​ഫ്.​ഇ അ​ട​ക്കും. ത​വ​ണ​സം​ഖ്യ കൃ​ത്യ​മാ​യി അ​ട​ക്കു​ന്ന​വ​ർ​ക്ക് പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന സ​മാ​ന​മാ​യ പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ ആ​ദ്യ ത​വ​ണ​സം​ഖ്യ​യാ​യ 500 രൂ​പ കെ.​എ​സ്.​എ​ഫ്.​ഇ ഇ​ള​വ്​ ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vidyasree laptop
News Summary - no companies to take part in vidyasree laptop tender
Next Story