സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സമൂഹ വ്യാ പന ഭീഷണി ഒഴിഞ്ഞുവെന്ന് പറയാൻ കഴിയില്ല. സമൂഹ വ്യാപന ഭീഷണി തുടരുകയും നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
< strong>അതിർത്തികൾ അടഞ്ഞുതന്നെ
തമിഴ്നാട്, കർണാടക അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകൾ ഇരുവശത്തേക്കും കടക്കുന്നത് തടയാനുള്ള കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള അത്യാവശ്യ ആവശ്യങ്ങൾക്ക് വേണ്ടി ജില്ല കടന്നുപോകുന്നതിന് ജില്ല പൊലീസ് ആസ്ഥാനത്ത് നിന്നും ജില്ല പൊലീസ് മേധാവിമാരുടെ ഓഫിസിൽനിന്നും എമർജൻസി പാസ് ലഭിക്കണം. അത്തരം ആളുകൾക്ക് മാത്രമേ ജില്ല കടന്നുപോകുന്നതിന് അനുമതിയുണ്ടാകുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു
കളയിക്കാവിളയിൽനിന്ന് അതിർത്തി കടന്നെത്തിയ തമിഴ്നാട് ഗവൺമെൻറ് സർവിസിലെ വനിത ഡോക്ടറെയും അവരെ അതിർത്തി കടത്താൻ സഹായിച്ച സംസ്ഥാന സർവിസിലെ ഡോക്ടറായ ഭർത്താവിനെയും ക്വാറൻറീനിലാക്കി. രണ്ടുപേർക്കുമെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ഐ.പി.സി വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. വാഹനങ്ങളിൽ അതിർത്തി കടക്കാൻ ശ്രമിച്ചതിന് കൊല്ലം ജില്ലയിലെ തെന്മല പൊലീസ് സ്റ്റേഷനിൽ നാലു കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. കേന്ദ്രീയ വിദ്യാലയം അധ്യാപിക വയനാട് അതിർത്തിയിലൂടെ കർണാടകയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ വൈത്തിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അേന്വഷണം ആരംഭിച്ചു. നിലവിൽ അന്തർ സംസ്ഥാന യാത്ര അനുവദനീയമല്ല. ലോക്ഡൗൺ നിബന്ധനകൾ ലംഘക്കാനാകില്ല. കർക്കശമായി ഇത്തരം യാത്രകൾ തടയും. അന്തർസംസ്ഥാന ചരക്ക് നീക്കത്തിൽ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
