Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​ പുതിയ...

പാലക്കാട്​ പുതിയ കോച്ച്​ ഫാക്​ടറി ആവശ്യമില്ലെന്ന്​ കേന്ദ്രം

text_fields
bookmark_border
പാലക്കാട്​ പുതിയ കോച്ച്​ ഫാക്​ടറി ആവശ്യമില്ലെന്ന്​ കേന്ദ്രം
cancel

ന്യൂഡൽഹി: കോച്ച്​ ഫാക്​ടറി വിഷയത്തിൽ മലക്കം മറിഞ്ഞ്​ കേന്ദ്ര സർക്കാർ. പാലക്കാട്​ പുതിയ കോച്ച്​ ഫാക്​ടറി സ്​ഥാപിക്കേണ്ട സാഹചര്യമില്ലെന്നും നിലവിലുള്ള കോച്ച്​ ഫാക്​ടറികൾ പര്യാപ്​​തമാണെന്നും​ കേന്ദ്ര സർക്കാർ അറിയിച്ചു. എം.പിമാരായ എം.ബി. രാജേഷും എ. സമ്പത്തും രേഖാമൂലം നൽകിയ ചോദ്യത്തിന്​ മറുപടിയായാണ്​ കേന്ദ്ര റെയിൽവെ സഹമന്ത്രി പീയുഷ്​ ഗോയൽ ഇക്കാര്യമറിയിച്ചത്​. 

നേരത്തെ പീയുഷ്​ ഗോയൽ എം.ബി. രാജേഷ്​ എം.പിക്ക്​ അയച്ച കത്തിൽ ഇനി കോച്ച്​ ഫാക്​ടറിയുടെ ആവശ്യമില്ലെന്ന്​ വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതിഷേധം ഉയർന്നതോടെ ഇൗ നിലപാട്​ തിരുത്തുകയു​ം കോച്ച്​ ഫാക്​ടറി വേണ്ടെന്ന്​ വെച്ചിട്ടില്ലെന്നും പദ്ധതിയുടെ വിവിധ വശങ്ങൾ പരിശോധിച്ചു വരികയാണെന്നും പറഞ്ഞിരുന്നു.​ വി.എസ്​. അച്ച്യുതാനന്ദനുമായി നടത്തിയ കൂടിക്കാഴ്​ചയിലും മന്ത്രി ഇക്കാര്യം ഉറപ്പ്​ നൽകിയിരുന്നു​. 

എന്നാൽ റെ​യി​ൽ​വേ പ​ദ്ധ​തി​ക​ളു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ വേ​ണ്ട​ത്ര സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന്​ ഭൂ​മി ഏ​റ്റെ​ടു​ത്തു കൈ​മാ​റു​ന്ന​തി​ന്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ താ​ൽ​പ​ര്യം കാ​ട്ടു​ന്നി​​ല്ലെന്നും​ പീയുഷ്​ ഗോയൽ കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspiyush goyalmalayalam newscoach factoryPALAKKADURailway ministry
News Summary - No coach factory to Palakkadu says center-Kerala news
Next Story