Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിണറായി വിജയന്‍റെ വാർത്താസമ്മേളനം ഇന്നില്ല
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് നടത്താറുള്ള വാർത്താസമ്മേളനം ഇന്ന് ഉണ്ടായിരിക്കില്ല. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് വാർത്താസമ്മേളനം മാറ്റിവെച്ചത്. കോവിഡ് അവലോകന യോഗവും ഇന്നുണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പ്രധാനമന്ത്രി വിളിച്ച് സംസ്ഥാന മുഖ്യന്ത്രിമാരുടെ യോഗം വൈകുന്നേരം മൂന്ന് മണിക്കാണ് തുടങ്ങുക. യോഗം നീണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് ദിവസവും അഞ്ച് മണിക്ക് നടത്താറുള്ള വാർത്താസമ്മേളനം ഇന്ന് ഒഴിവാക്കിയത്.
ലോക്ഡൗൺ ഇളവുകൾ, കോവിഡ് വ്യാപനം, പ്രതിരോധ പ്രവർത്തനങ്ങൾ, ഇളവുകൾ അനുവദിക്കേണ്ട മേഖലകൾ, സാമ്പത്തികാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ എങ്ങനെ തുടരണം എന്നിവയായിരിക്കും യോഗത്തിൽ ചർച്ച ചെയ്യുക.
Next Story
