ക്ലോക്കില്ല, കാഹളം മുഴക്കുന്ന മനുഷ്യൻ; ചിഹ്നത്തിൽ എ.കെ. ശശീന്ദ്രൻ ജനവിധ തേടും
text_fieldsകോഴിക്കോട്: എലത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി എ.കെ. ശശീന്ദ്രന് ഇത്തവണം ക്ലോക്ക് ചിഹ്നം ലഭിച്ചില്ല. പകരം കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാണ് നൽകിയത്. ക്ലോക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ക്ലോക്ക് ചിഹ്നത്തിലായിരുന്നു എ.കെ. ശശീന്ദ്രൻ മത്സരിച്ചത് ജയിച്ചത്.
എൻ.സി.പി അജിത് പവാർ വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഔദ്യോഗികമായി അനുവദിച്ചത് കോക്ക് ചിഹ്നമാണ്. പിന്നെ എന്തുകൊണ്ടാണ് കോക്ക് ചിഹ്നം അനുവദിക്കാത്തത് സാഹചര്യമുണ്ടായി എന്ന് കാണിച്ച് എൻ.സി.പി അജിത് പവാർ പക്ഷം രംഗത്തെത്തിയിട്ടുണ്ട്. എലത്തൂരിലെ വോട്ടർമാർക്ക് സുപരിചിതമായ കോക്ക് ചിഹ്നം അപരന് ലഭിക്കുകയായിരുന്നു. ഇതോടെ എ.കെ. ശശീന്ദ്രൻ കാഹളം മുഴക്കുന്ന മനുഷ്യൻ എന്ന പുതിയ ചിഹ്നത്തിൽ ജനവിധി തേടേണ്ടിവരും.
എലത്തൂരിൽ സീറ്റിനെച്ചൊല്ലി എൻ.സി.പിയിൽ തർക്കം നിലനിന്നിരുന്നു. എ.കെ. ശശീന്ദ്രൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ ഇത്തവണ മാറിനിൽക്കണം എന്ന ആവശ്യം എൻ.സി.പിയിൽനിന്ന് ഉണ്ടായിരുന്നു. എന്നാൽ, ഇതിന് വഴങ്ങാതെ എലത്തൂർ സീറ്റിനായി താൻ തന്നെ മത്സരിക്കുമെന്ന് വാശിപ്പിടിച്ച് ചർച്ചയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ഏകപക്ഷീയമായാണ് ചർച്ച നടത്തിയതെന്നും അന്ന് എ.കെ. ശശീന്ദ്രൻ ആരോപിച്ചിരുന്നു.
എൻ.സി.പി നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും എലത്തൂരിൽ എ.കെ. ശശീന്ദ്രന് തന്നെ ലഭിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് പാർട്ടിയിലെ ഒരു വിഭാഗം പ്രതിഷേധമുയർത്തുകയും കോഴിക്കോട് ജില്ല ഘടകം പ്രമേയം പാസാക്കുകയും ചെയ്തു. ഇത്തരം എതിർപ്പുകൾ മറികടന്നാണ് ദേശീയം നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. എൻ.സി.പി അജിത് പവാർ വിഭാഗം ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിജന്റുമായി എൻ.എ. മുഹമ്മദ് കുട്ടി പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. സ്ഥാനങ്ങൾ രാജിവെച്ച്കൊണ്ടുള്ള കത്ത് ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ എം.പിക്ക് നൽകിയിരുന്നു.
പാർട്ടിക്കുള്ളിലെ കോലാഹലങ്ങൾ തൽകാലം അവസാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ പറഞ്ഞാണ് എ.കെ. ശശീന്ദ്രൻ വോട്ടുപിടികുന്നത്. എന്നാൽ വനം മന്ത്രിയായിരിക്കുമ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളും എ.കെ. ശശീന്ദ്രനെതിരെയുള്ള പ്രതിഷേധങ്ങളും ഉയർത്തിയാണ് എതിർ പാളയത്തിൽനിന്നും വോട്ട് തേടുന്നത്. വനം മന്ത്രിയായിരുന്നപ്പോൾ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ പ്രദേശവാസികൾ കൊല്ലപ്പെട്ടതും അതിനെതിരെ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചതും ഉയർത്തിപ്പിടിച്ചാണ് പ്രചാരണം. വന്യജീവി ആക്രമണം തടയുന്നത് ഫെൻസിങ് അടക്കമുള്ള പ്രതിരോധ സംവിധാനം തീർക്കുന്നതിനും മന്ത്രി പരാജയപ്പെടെന്നും സ്ഥാനാർഥികൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

